ADM Naveen Babu Death: പി.പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും; ജാമ്യാപേക്ഷ എതിർക്കും, കേസിൽ കക്ഷി ചേരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം

ADM Naveen Babu Death: ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് ആണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് ദിവ്യയുടെ നീക്കം.

Written by - Zee Malayalam News Desk | Last Updated : Oct 30, 2024, 07:54 AM IST
  • കേസിൽ കക്ഷി ചേരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചു
  • കേസിൽ കക്ഷി ചേരുമെന്നും ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്നും നവീൻ ബാബുവിന്റെ കുടുംബം പറഞ്ഞു
ADM Naveen Babu Death: പി.പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും; ജാമ്യാപേക്ഷ എതിർക്കും, കേസിൽ കക്ഷി ചേരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റി. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് കീഴടങ്ങിയത്.

തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് ആണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് ദിവ്യയുടെ നീക്കം. അതേസമയം, കേസിൽ കക്ഷി ചേരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചു.

ALSO READ: എഡിഎമ്മിനെ അപമാനിക്കാൻ ശ്രമിച്ചു, മരണത്തിൽ പങ്ക് വ്യക്തം; പിപി ദിവ്യക്കെതിരെ കോടതി ഉത്തരവിലുള്ളത് ​ഗുരുതര നിരീക്ഷണങ്ങൾ

കേസിൽ കക്ഷി ചേരുമെന്നും ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്നും നവീൻ ബാബുവിന്റെ കുടുംബം പറഞ്ഞു. പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാകും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേരുക.

പിപി ദിവ്യക്കെതിരെ പാർട്ടി തലത്തിൽ നടപടിയുണ്ടാകുമോയെന്ന് ഇന്നറിയാം. വിഷയം ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോ​ഗം ചേരും. വിഷയത്തിൽ അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കുമെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്കോ കമ്മിറ്റിയിലേക്കോ തരംതാഴ്ത്താനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News