വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവക്കായി വനം വകുപ്പ് ഇന്ന് ഊർജിതമായ തിരച്ചിൽ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ആർആർടി സംഘം വനത്തിൽ തെരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരും.
Also Read: വാളയാറിൽ കാട്ടാന ആക്രമണം; കർഷകന് പരിക്ക്
ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ദൗത്യ സംഘവും ഉടൻ സ്ഥലത്തെത്തും. പ്രദേശത്ത് കടുവക്കായി ഇന്നലെതന്നെ കൂട് സ്ഥാപിച്ചിരുന്നു. തിരച്ചിലിനായി മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളെയും എത്തിക്കും ഇതിനിടയിൽ കടുവയുടെ ആക്രമണത്തിൽ ഇന്നലെ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
Also Read: തുലാം രാശിക്കാരുടെ വരുമാനം വർധിക്കും, കുംഭ രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!
ഇന്നലെ മാനന്തവാടി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. വന്യജീവി ആക്രമണം തടയാൻ സർക്കാർ ഒരു മാർഗവും സ്വീകരിയ്ക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് 6 മണി വരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ നടക്കുന്നത്. എസ്ഡിപിഐയും പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.