Mangal Gochar In Gemini Creates Triekadashi Yoga: ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഗ്രഹമാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപനെന്നാണ് ചൊവ്വ അറിയപ്പെടുന്നത്.
Triekadashi Yoga 2025: ചൊവ്വയുടെ സ്ഥാനം ശുഭമല്ലെങ്കിൽ ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.
ചൊവ്വയുടെ സ്ഥാനം ശുഭമല്ലെങ്കിൽ ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. ഒരു വ്യക്തിയുടെ ആത്മാവ്,ധൈര്യം,ആത്മവിശ്വാസം എന്നിവയുടെയെല്ലാം ഘടകമായിട്ടാണ് ചൊവ്വയുയെ കണക്കാക്കുന്നത്.
നിലവില്‍ ചൊവ്വ മിഥുനം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോകുകയാണ്. ചൊവ്വയുടെ ഈ രാശിമാറ്റത്തിലൂടെ പവർഫുൾ ത്രിഏകാദശി യോഗം രൂപപ്പെടും.
ഈ യോഗത്തിലൂടെ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് അറിയാം...
മിഥുനം (Gemini): ചൊവ്വ മിഥുനത്തിലേയ്ക്ക് പ്രവേശിക്കുന്നതിലൂടെ മിഥുന രാശിക്കാര്‍ക്കും നേട്ടങ്ങളുടെ ചാകര ആയിരിക്കും. ഇവർക്ക് ഈ സമയം സാമ്പത്തിക നേട്ടമുണ്ടാകും, ബിസിനസില്‍ ശോഭിക്കാന്‍ സാധ്യത, പുതിയ ബിസിനസ് തുടങ്ങും, ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും.
കര്‍ക്കിടകം (Cancer): ത്രിഏകാദശി യോഗം ഇവർക്ക് നൽകും സാമ്പത്തിക നേട്ടം,ബസിനസിൽ നേട്ടം, ജോലിയില്‍ ശോഭിക്കും, ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കും, മാതാപിതാക്കള്‍ക്കുവേണ്ടി അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കാൻ കഴിയും, കുടുംബസമേതം ഒട്ടനവധി സ്ഥലങ്ങളിലേയ്ക്ക് യാത്രകള്‍ ചെയ്യാന്‍ സാധിക്കും.
കന്നി (Virgo): ഈ യോഗത്തിലൂടെ ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ മാറും, ജീവിതത്തില്‍ ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും, ജീവിതത്തില്‍ വിജയിക്കാന്‍ ഒട്ടനവധി അവസരങ്ങള്‍ ലഭിക്കും, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കുന്നത് കുറയ്ക്കും. ദാമ്പത്യത്തില്‍ സന്തോഷം ലഭിക്കുന്നതാണ്, ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാനുള്ള അവസരങ്ങള്‍ തെളിയും. പലരില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)