ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നൽകുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകൾ ഒരുമിച്ചു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായി അടുത്തിടെ ചിത്രീകരണം ആരംഭിച്ച 'മിറാഷ്' എന്ന ചിത്രമാണ് ഇവർ ഒരുമിച്ചു നിർമ്മിക്കുന്ന ആദ്യ ചിത്രം.
ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് മാർട്ടിൻ ജോസഫ്- ഷെയ്ൻ നിഗം ചിത്രം രചിച്ചിരിക്കുന്നത്. ഷെയ്ൻ നിഗമിനൊപ്പം സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ, ഷോബി തിലകൻ, നന്ദൻ ഉണ്ണി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
ഛായാഗ്രഹണം- പി എം ഉണ്ണികൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വർ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ ദാസ്, വസ്ത്രാലങ്കാരം- ലേഖ മോഹൻ, പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.