Thudarum Movie: ട്രെൻഡിങ്ങായി 'കൺമണിപൂവേ'; 'തുടരും' സിനിമയിലെ ആദ്യ ​ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

മോഹൻലാൽ നായകനാകുന്ന തുടരും എന്ന സിനിമയിലെ ആദ്യ ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Feb 22, 2025, 03:03 PM IST
  • ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിത്യ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ് പറയുന്നത്.
  • ഫാമിലി ഡ്രാമ ജോണറിലുള്ള ഈ ചിത്രം വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.
Thudarum Movie: ട്രെൻഡിങ്ങായി 'കൺമണിപൂവേ'; 'തുടരും' സിനിമയിലെ ആദ്യ ​ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

മോഹൻലാലിന്റെ ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രമാണ് തുടരും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ആദ്യ ​ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എംജി ശ്രീകുമാറിന്റെ ശബ്ദത്തിലെത്തിയ ​ഗാനം യൂട്യൂബിൽ ട്രെൻഡിങ് ആണിപ്പോൾ. 'കൺമണിപൂവേ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. 12 ലക്ഷത്തിലധികം ആളുകൾ ​ഗാനം കണ്ടുകഴിഞ്ഞു. 

ഗാനത്തിന്റെ പ്രൊമോ വീഡിയോയും വൈറലായിരുന്നു. വീഡിയോയുടെ തുടക്കത്തിൽ മോഹൻലാൽ ആ ​ഗാനം പാടുന്നതാണ് കാണിക്കുന്നത്. തുടർന്ന് എം.ജി. ശ്രീകുമാറിനെ കാണിക്കുന്നു. എംജി ശ്രീകുമാറിന്റെ ശബ്ദത്തിലെത്തുന്ന മനോഹരമായൊരു ​ഗാനമാണ് കൺമണിപൂവേ എന്ന് തുടങ്ങുന്ന ഈ പാട്ട്. സംഗീത സംവിധായകൻ ജേക്സ് ബിജോയ് മോഹൻലാലും എംജി ശ്രീകുമാറും തമ്മിലുള്ള സംഭാഷണങ്ങൾ സന്തോഷത്തോടെ വീക്ഷിക്കുന്നതും പ്രോമോ വീഡിയോയിൽ കാണാം.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആരാധകർ കാണാൻ കാത്തിരുന്ന കോമ്പോയാണ് ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നത്. പല ഷെഡ്യൂളുകളിലായി നൂറ് ദിവസത്തോളമാണ് ചിത്രീകരണം നടന്നത്. ഒക്ടോബർ മാസത്തിലാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ് ഉൾപ്പെടെയുള്ള പ്രധാന ഷെഡ്യൂൾ ചിത്രീകരിച്ചത്. നവംബർ ഒന്നിനാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വ്യത്യസ്ഥമായ പല ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 

Also Read: Get Set Baby Review: പ്രേക്ഷക മനസ് കീഴടക്കി "ഗെറ്റ് സെറ്റ് ബേബി"; ഉണ്ണി മുകുന്ദനും കൂട്ടരും ഗെറ്റ് സെറ്റ് ഫോർ ഹിറ്റ്

 

ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിത്യ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ് പറയുന്നത്. ഫാമിലി  ഡ്രാമ ജോണറിലുള്ള ഈ ചിത്രം വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.

കെആർ സുനിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തരുൺ മൂർത്തിയും കെആർ സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം- ഷാജികുമാർ. എഡിറ്റിംഗ്- നിഷാദ് യൂസഫ് ഷഫീഖ്. സംഗീതം- ജയ്ക്സ് ബിജോയ്. സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അവന്റിക രഞ്ജിത്, കലാ സംവിധാനം- ഗോകുൽ ദാസ്. മേക്കപ്പ്- പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈൻ- സമീരാ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പോടുത്താസ്. പിആർഒ- വാഴൂർ ജോസ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News