ADM Naveen Babu Death: 'രണ്ട് തട്ടിലല്ല, പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം'; വീട്ടിലെത്തി കുടുംബാം​ഗങ്ങളെ സന്ദർശിച്ച് എംവി ​ഗോവിന്ദൻ

CPM State Secretary MV Govindan: സർവവും നഷ്ടപ്പെട്ട തങ്ങൾക്ക് നിയമപരമായ പരിരക്ഷ വേണമെന്നും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ആണ് കുടുംബത്തിന്റെ ആവശ്യം. പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമുണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 20, 2024, 03:29 PM IST
  • നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച വിവാദങ്ങളിൽ പാർട്ടി രണ്ട് തട്ടിലാണെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്
  • ഇക്കാര്യത്തിൽ പാർട്ടി ഒരു തട്ടിൽ തന്നെയാണ്
  • അത് കണ്ണൂരിലെ പാർട്ടി ആയാലും പത്തനംതിട്ടയിലെ പാർട്ടി ആയാലും കുടുംബത്തിനൊപ്പം നിൽക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു
ADM Naveen Babu Death: 'രണ്ട് തട്ടിലല്ല, പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം'; വീട്ടിലെത്തി കുടുംബാം​ഗങ്ങളെ സന്ദർശിച്ച് എംവി ​ഗോവിന്ദൻ

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോ​വിന്ദൻ. പാർട്ടി അന്നും ഇന്നും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും ആര് എന്ത് പറഞ്ഞാലും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാം​ഗങ്ങളോട് സംസാരിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടി അവർ അഭിമുഖീകരിക്കുന്ന വേദനയ്ക്കൊപ്പമാണ്. നവീൻ ബാബുവിന്റെ ഭാര്യയോടും മക്കളോടും കുടുംബാം​ഗങ്ങളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സർവവും നഷ്ടപ്പെട്ട തങ്ങൾക്ക് നിയമപരമായ പരിരക്ഷ വേണമെന്നും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ആണ് കുടുംബത്തിന്റെ ആവശ്യം. പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമുണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

ALSO READ: 'പിപി ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അം​ഗീകരിക്കില്ല'; ഡിവൈഎഫ്ഐയെ തള്ളി കെപി ഉദയഭാനു

നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച വിവാദങ്ങളിൽ പാർട്ടി രണ്ട് തട്ടിലാണെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ പാർട്ടി ഒരു തട്ടിൽ തന്നെയാണെന്നും അത് കണ്ണൂരിലെ പാർട്ടി ആയാലും പത്തനംതിട്ടയിലെ പാർട്ടി ആയാലും കുടുംബത്തിനൊപ്പം നിൽക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

കണ്ണൂരിൽ നിന്ന് എംവി ജയരാജൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായി സംസാരിക്കുകയും കുടുംബവുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദിവ്യക്കെതിരായ സംഘടനാപരമായ നടപടിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് പാർട്ടിക്കുള്ളിലെ കാര്യമാണെന്നായിരുന്നു പ്രതികരണം.

ALSO READ: കൈവിട്ട് സിപിഎം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പിപി ദിവ്യയെ നീക്കി

ജനങ്ങളുമായി ബന്ധപ്പെട്ടത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആയിരുന്നു. ആ സ്ഥാനത്ത് നിന്ന് നീക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നടപടി. അത് ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു. ഇക്കാര്യം പാർട്ടി സംസ്ഥാന കമ്മിറ്റി അം​ഗീകരിക്കുകയും ചെയ്തു. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന് താൻ ആവർത്തിച്ച് പറയുന്നുവെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാ​ഗമായി എന്ത് നിലപാടും നടപടിയും സ്വീകരിക്കുന്നതിന് പാർട്ടിയുടെ പിന്തുണയുണ്ട്. ജില്ലാ കളക്ടർക്കെതിരായ ആരോപണവും അന്വേഷിക്കുന്നുണ്ട്. അതിന്റെ ഭാ​ഗമായുള്ള നടപടികൾ ഉണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News