Kochi: സംസ്ഥാനത്ത് സ്വർണവിലയിൽ വന്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.
കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ച സ്വര്‍ണവില പവന് 240 രൂപ വര്‍ദ്ധിച്ചിരുന്നു. എന്നാല്‍, ഇന്ന് സ്വര്‍ണവിപണിയില്‍ 360 രൂപയാണ് കുറഞ്ഞത്.
പവന് (8 ഗ്രാം) 36,880 രൂപയിലും, ഗ്രാമിന് 4,610 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മേയ് 1ന് ഒരു പവന്‍ സ്വര്‍ണത്തിന് 37,920 രൂപയായിരുന്നു വിപണി വില. മേയ് 9ന് 38,000 എത്തിയ ശേഷം സ്വര്‍ണവില കുത്തനെ ഇടിയുകയാണ്.
Also Read: Gujarat Congress: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഹാർദിക് പട്ടേൽ രാജിവച്ചു
രാജ്യാന്തര വിപണിയിലേയും, ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക സ്വര്‍ണ വിപണികളില്‍ പ്രതിഫലിച്ചത്. കൂടാതെ, ഡോളറിന്‍റെ വിനിമയ മൂല്യം കുത്തനെ ഉയര്‍ന്നതും പെട്ടെന്ന് സ്വര്‍ണ വില ഇടിയാന്‍ കാരണമായി. ഡോളറിനെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ രൂപ റെക്കോഡ് താഴ്ചയാണ് രേഖപ്പെടുത്തിയിരുന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...