Gold Rate Today: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വന്‍ കുതിപ്പിന് ശേഷം കിതച്ച് സ്വര്‍ണവില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നത്. അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ്.
ഇന്ന് കേരളത്തിൽ സ്വർണവില ഒരു ഗ്രാമിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, സ്വർണവില ഗ്രാമിന് 4,765 രൂപയും പവന് 38,120 രൂപയുമായി.
അതേസമയം, ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4,775 രൂപയും ഒരു പവൻ സ്വർണത്തിന് 38,200 രൂപയുമായിരുന്നു. തിങ്കളാഴ്ചയും സ്വര്‍ണവില ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു. സ്വര്‍ണവിലയില്‍ വന്‍ കുതിപ്പിന് ശേഷമാണ് ഇപ്പോള്‍ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.
റഷ്യ - യുക്രൈൻ യുദ്ധം മൂലം സ്വര്‍ണവിലയില്‍ അവിചാരിതമായി വര്‍ദ്ധനവ് ഉണ്ടായിരിയ്ക്കുകയാണ്. ആഗോള വിപണിയിലും ഇത് പ്രതിഫലിക്കുന്നുണ്ട്.
Also Read: BIMSTEC Summit: ബിംസ്‌റ്റെക് ഉച്ചകോടി ഇന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി കാതോര്‍ത്ത് രാജ്യങ്ങൾ
മാർച്ച് 9 നായിരുന്നു സംസ്ഥാനത്ത് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 5,070 രൂപയും പവന് 40,560 രൂപയുമായിരുന്നു അന്ന് നിരക്ക്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് മാർച്ച് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ്.
സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ എന്നീ ഘടകങ്ങള്‍ മൂലം സ്വർണ്ണവിലയില്‍ പതിവായി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍, വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി ജനങ്ങൾ എന്നും കാണുന്നതിനാല്‍, മഞ്ഞലോഹത്തിന്‍റെ ഡിമാന്‍ഡ് കുറയുന്നില്ല. സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും നിക്ഷേപമായി കൈവശം വയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.