Kochi: മൂന്നു ദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.
ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,250 രൂപയും പവന് 42,000 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസമായി ഒരു പവൻ സ്വർണത്തിന് (8 ഗ്രാം) 42,120 രൂപയും ഗ്രാമിന് 5,265 രൂപയുമെന്ന ഉയര്‍ന്ന നിലയില്‍ തുടരുകയായിരുന്നു.
2023 ല്‍ സ്വര്‍ണ വിപണി കുതിയ്ക്കുകയാണ്. ജനുവരി 1 മുതല്‍ സ്വര്‍ണവില 40,000 ത്തിന് മുകളിലാണ്. അടുത്തിടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലും സ്വര്‍ണവില എത്തിയിരുന്നു. ജനുവരി 26നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് പവന് 42,480 രൂപയായിരുന്നു രേഖപ്പെടുത്തിയത്.
ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജനുവരി 26 ന് രേഖപ്പെടുത്തിയ 42,480 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി രണ്ടാം തീയതി രേഖപ്പെടുത്തിയ 40,360 രൂപയുമാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...