Gold smuggling case: കോൺസുൽ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധമെന്ന് കസ്റ്റംസ്

കസ്റ്റംസ് പ്രതികൾക്ക് അയച്ച ഷോക്കോസ് നോട്ടീസിലാണ് വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 21, 2021, 04:59 PM IST
  • സംസ്ഥാന സർക്കാരിന്റെ പ്രോട്ടോകോളുകളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോളുകളും ഇവർ പാലിച്ചിരുന്നില്ലെന്നും കസ്റ്റംസ് ആരോപിക്കുന്നു
  • പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കസ്റ്റംസ് പ്രതികൾക്ക് ഷോക്കോസ് നോട്ടീസ് അയച്ചത്
  • സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും പ്രോട്ടോകോൾ ഓഫീസിനെ മറികടന്ന് സംസ്ഥാന സർക്കാർ കോൺസൽ ജനറലിന് വൈ കാറ്റ​ഗറി സുരക്ഷ നൽകി
  • ഇത് പലഘട്ടങ്ങളിലും കോൺസൽ ജനറൽ നിയമവിരുദ്ധമായ കാര്യങ്ങൾക്കായി ദുരുപയോ​ഗം ചെയ്തുവെന്നും കസ്റ്റംസ് പറയുന്നു
Gold smuggling case: കോൺസുൽ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധമെന്ന് കസ്റ്റംസ്

തിരുവനന്തപുരം: യുഎഇ കോൺസുൽ ജനറലിന് (UAE Consul General) മന്ത്രിമാരുമായി വഴിവിട്ട ബന്ധമെന്ന് കസ്റ്റംസ്. സരിത്തിനേയും സ്വപ്നയേയും ഉപയോ​ഗിച്ചാണ് യുഎഇ കോൺസുൽ ഉന്നത തലത്തിൽ ബന്ധം സ്ഥാപിച്ചതെന്നും കസ്റ്റംസ്. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികൾക്ക് (Accused) കസ്റ്റംസ് ഷോക്കോസ് നോട്ടീസ് (കാരണം കാണിക്കൽ നോട്ടീസ്) നൽകിയിരുന്നു. കസ്റ്റംസ് പ്രതികൾക്ക് അയച്ച ഷോക്കോസ് നോട്ടീസിലാണ് വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ 53 പേർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. സ്വപ്നയും സന്ദീപും സരിത്തും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്ത്, കോൺസൽ ജനറൽ നടത്തിയ കള്ളക്കടത്ത്, അനധികൃത ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കള്ളക്കടത്ത് നടന്നതായാണ് അന്വേഷണ സം​ഘത്തിന്റെ നി​ഗമനം.

ALSO READ: Gold Smuggling Case: എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ED സുപ്രീം കോടതിയിൽ

സംസ്ഥാന സർക്കാരിന്റെ പ്രോട്ടോകോളുകളും (Protocol) വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോളുകളും ഇവർ പാലിച്ചിരുന്നില്ലെന്നും കസ്റ്റംസ് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും യോ​ഗങ്ങൾ ചേർന്നു. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കസ്റ്റംസ് പ്രതികൾക്ക് ഷോക്കോസ് നോട്ടീസ് അയച്ചത്. സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും പ്രോട്ടോകോൾ ഓഫീസിനെ മറികടന്ന് സംസ്ഥാന സർക്കാർ കോൺസൽ ജനറലിന് വൈ കാറ്റ​ഗറി സുരക്ഷ നൽകി. ഇത് പലഘട്ടങ്ങളിലും കോൺസൽ ജനറൽ നിയമവിരുദ്ധമായ കാര്യങ്ങൾക്കായി ദുരുപയോ​ഗം ചെയ്തുവെന്നും കസ്റ്റംസ് പറയുന്നു. കേരളത്തിൽ നിന്ന് കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണത്തിൽ കള്ളനോട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതിനായി കോൺസൽ ജനറലിന്റെ നിർദശ പ്രകാരം സരിത്ത് നോട്ടെണ്ണൽ യന്ത്രം വാങ്ങി നൽകിയെന്നും നോട്ടീസിൽ പറയുന്നു.

ALSO READ: Gold Smuggling Case: ED യുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് M. Shivashankar

വിയറ്റ്നാമിൽ കോൺസൽ ജനറലായി ജോലി ചെയ്യുമ്പോൾ അവിടെയും ഈ സംഘം കള്ളക്കടത്ത് നടത്തിയിരുന്നു. യുഎഇയിൽ (UAE) നിന്ന് നിരോധിത മരുന്ന്, സി​ഗരറ്റ് അടക്കമുള്ളവ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായുള്ള ശിക്ഷാ നടപടിയെ തുടർന്നാണ് സ്ഥലംമാറ്റം ലഭിച്ച് കോൺസൽ ജനറൽ അടക്കമുള്ള സംഘം കേരളത്തിലേക്ക് എത്തിയതെന്നും നോട്ടീസിൽ പരാമർശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News