Kochi : രാജ്യത്ത് പെട്രോൾ ഡീസൽ വില (Fuel Price) വീണ്ടും കുറഞ്ഞു. കഴിഞ്ഞ് ഒരാഴ്ചക്കിടെ മൂന്നാം ദിനമാണ് ഇന്ത്യയിൽ ഇന്ധന വിലയിൽ കുറവ് രേഖപ്പെടുടത്തുന്നത്. Petrol ന് 22 പൈസയു Diesel ന് 22 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായി 26 ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ഇന്ധന വിലയിലാണ് മാർച്ച് 24ന് നേരിയ കുറവ് രേഖപ്പെടുത്തിയത്. മാർച്ച 26നായിരുന്നു പിന്നീട് വില ഇടിവ് രേഖപ്പെടുത്തിയിരുന്നത്.
കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാവനത്തിൽ)
തിരുവനന്തപുരം - 92.22
കൊല്ലം - 91.94
പത്തനംതിട്ട - 91.37
ആലപ്പുഴ - 91.11
കോട്ടയം -91.33
ഇടുക്കി - 91.52
എറണാകുളം - 90.72
തൃശൂർ - 91.16
പാലക്കാട് - 91.82
മലപ്പുറം -91.77
കോഴിക്കോട് -91.09
കണ്ണൂർ - 91.03
വയനാട്- 91.97
കാസർകോട് - 91.81
രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 90.56 രൂപയും ഡീസൽ വില 80.87 രൂപയുമാണ്. മുംബൈയിൽ ഇന്ധന വില സർവ്വകാല റെക്കോർഡിൽ തന്നെ നിൽക്കുകയാണ്. മുംബൈയിൽ പെട്രോൾ വില 96.98 രൂപയാണ്. ഡീസൽ വില 88.20 രൂപയിലും. സൂയസ് കനാലിലെ കപ്പൽക്കുരുക്ക് മൂലം വൻ തോതിൽ വില വർധന രേഖപ്പെടുത്തിയ അന്തരാഷ്ട്ര എണ്ണ വിലയിൽ തിങ്കളാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി.
26 ദിവസങ്ങൾ ഒരു മാറ്റവുമില്ലാതെ തുടർന്ന ഇന്ധന നിരക്കുകളിലാണ് മാർച്ച 24നാണ് കുറവ് രേഖപ്പെടുത്തി തുടങ്ങിയത്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ മാസം 24ന് ഇന്ധന നിരക്കിൽ (Fuel Price) കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അവസാനമായി ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത് 2020 മാർച്ച് 16 നായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് പെട്രോൾ വില 21.58 രൂപയും ഡീസൽ വില 19.18 രൂപയും വർധിച്ചിരുന്നു.
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര (Maharashtra) തുടങ്ങിയ സംസ്ഥാനങ്ങളിൽ ഫെബ്രുവരിയോടെ ഇന്ധന വില 100 രൂപ കടന്നിരുന്നു. അതിന് ശേഷം ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടർന്ന് വരികയായിരുന്നു. മുംബൈയിൽ 97.57 രൂപയായിരുന്ന പെട്രോൾ വില ബുധനാഴ്ച 97.40 രൂപയായി കുറഞ്ഞിരുന്നു.
ALSO READ: Kerala Assembly Election 2021: പോളിങ്ങ് ബൂത്ത് അറിയില്ലേ? ഒറ്റ മെസ്സേജിൽ കണ്ടെത്താം
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...