കൊച്ചി: പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയുടെ ജീവപരന്ത്യം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് ആന്റണിയെ ജീവപരന്ത്യം ശിക്ഷയ്ക്ക് വിധിച്ചിരുന്നത്. 2012 ജൂൺ 12നാണ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന മണിയൻപിള്ള സംശായസ്പദമായി കണ്ട വാൻ തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനിടെ ആക്രമണമുണ്ടായത്. വാനിൽ ആയുധങ്ങൾ കണ്ടതിനെ തുടർന്ന് അതിലുണ്ടായിരുന്ന ആട് ആന്റണിയെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. തുടർന്ന് നടന്ന ബലപ്രയോഗത്തിൽ എ.എസ്.ഐ ജോയിയെയും,ഡ്രൈവർ മണിയൻപിള്ളയേയും ആന്റണി മാരകമായി കുത്തി പരിക്കേൽപ്പിച്ചു. ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
മണിയൻപിള്ളയെ ആക്രമിക്കുന്നതിനൊപ്പം ഇയാൾ ഗ്രേഡ് എസ്.ഐ പൂയപ്പള്ളി ചെങ്കുളം പനവിള വീട്ടിൽ ജോയിയെ വയറ്റിൽ കുത്തി മാരകമായി പരിക്കേൽപ്പിച്ചിരുന്നു. ആറ് മാസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹത്തിന് പരിക്ക് ഭേദമായത്.സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട ആൻണി മൂന്ന് വർഷത്തോളം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽക്കഴിഞ്ഞു. ഇയാളെ പാലക്കാട് ഗോപാലപുരത്തുനിന്ന് 2015 ഒക്ടോബറിലാണ് പൊലീസ് പിടികൂടിയത്.
ALSO READ: ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി; ശിക്ഷവിധി വെള്ളിയാഴ്ച
അയൽവാസിയുടെ ആടിനെ മോഷ്ടിച്ചുകൊണ്ടാണ് കൊല്ലം കുണ്ടറ, കുമ്ബളം സ്വദേശിയായ ആന്റണിയുടെ മോഷണം തുടങ്ങുന്നത്. ആടിനെ കട്ടതിന് പൊലീസ് പിടികൂടുകയും ചെയ്തു. പിന്നീടാണ് ആട് ആന്റണി പേര് വരുന്നത്. അതോട് കൂടി ആട് ആന്റണി എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ പ്രയാണം തുടങ്ങുകയായിരുന്നു. ഇരുനൂറിൽ പരം മോഷണക്കേസുകൾ ആന്റണിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. മോഷണത്തോടൊപ്പം വിവാഹങ്ങളുടെ പേരിലും ആന്റണി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇതുവരെ 21-ഓളം വിവാഹങ്ങൾ ആന്റണി കഴിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...