Fog in kochi: കനത്ത മൂടൽ മഞ്ഞ്; നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Heavy fog in kochi: നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടു

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 09:12 AM IST
  • വ്യാഴാഴ്ച പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാ​ഗങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്
  • കാഴ്ച പരിധി കുറയ്ക്കത്തക്ക വിധത്തിലാണ് മൂടൽ മഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്
  • ബുധനാഴ്ച രാത്രി എറണാകുളം ജില്ലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു
  • ഇതിന് പിന്നാലെയാണ് കനത്ത മൂടൽ മഞ്ഞ് രൂപപ്പെട്ടത്
Fog in kochi: കനത്ത മൂടൽ മഞ്ഞ്; നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കൊച്ചി: കൊച്ചിയിൽ കനത്ത മൂടൽ മഞ്ഞ്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വഴി തിരിച്ചുവിട്ടു. തിരുവനന്തപുരത്തേക്കാണ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം ഗൾഫ് എയറിന്റെ ബഹറൈനിൽ നിന്നുള്ള വിമാനം എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹയിൽ നിന്നുള്ള വിമാനം എന്നിവയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കാനാകാതെ വിഴിതിരിച്ചുവിട്ടത്.

വ്യാഴാഴ്ച പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാ​ഗങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. കാഴ്ച പരിധി കുറയ്ക്കത്തക്ക വിധത്തിലാണ് മൂടൽ മഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്. കൊച്ചിയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്. ബുധനാഴ്ച രാത്രി എറണാകുളം ജില്ലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത മൂടൽ മഞ്ഞ് രൂപപ്പെട്ടത്.

ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ പാമ്പ്; യാത്രക്കാർ മണിക്കൂറുകളോളം ദുബായിൽ കുടുങ്ങി

ദുബായ്: വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 20 മണിക്കൂറോളം വൈകി. ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ B737-800 വിമാനത്തിലെ VT-AXW-ഓപ്പറേറ്റഡ് ഫ്‌ളൈറ്റ് IX-343 കോഴിക്കോട്-ദുബായ് റൂട്ടിലെ കാർഗോ ഹോൾഡിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തിയിലായി. ഫ്ലൈറ്റ് ദുബായിൽ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്.

പാമ്പിനെ കണ്ടതിനെ തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി ഇറക്കി. വിമാനത്താവളത്തിലെ അഗ്നിശമനസേനയെ വിവരമറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. രണ്ടാം ടെര്‍മിനലില്‍ നിന്ന് യാത്ര തിരിക്കേണ്ടിയിരുന്ന ഫ്ലൈറ്റിലാണ് പാമ്പിനെ കണ്ടത്.

യാത്രക്കാര്‍ വിമാനത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ പിന്നീട് ഹോട്ടിലിലേക്ക് മാറ്റി. പിന്നീട് ഇവരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. എന്നാല്‍ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയവർക്ക് മടങ്ങാൻ സാധിച്ചിട്ടില്ല. വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് പകരം ഫ്ലൈറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. വിമാനത്തിനുള്ളിൽ പാമ്പ് കയറിയതിനെ സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവന്നിട്ടില്ല. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News