IFFK 2022: ചലച്ചിത്രമേളയ്ക്കിടെ സംഘർഷം; പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പോലീസ്

റിസർവ്വ് ചെയ്തിട്ടും സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് ഐഎഫ്എഫ്കെ വേദിയിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.   

Written by - Zee Malayalam News Desk | Last Updated : Dec 14, 2022, 01:25 PM IST
  • ചലച്ചിത്ര മേളയ്ക്കിടെ പ്രതിഷേധിച്ച മൂന്ന് പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
  • തിരുവനന്തപുരം സ്വദേശി കിഷോർ, തൃശൂർ സ്വദേശി നിഹാരിക, കൊല്ലം സ്വദേശി മുഹമ്മദ് ഹനീൻ എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  • മൂന്നു പേർക്കും പാസ്സോ രേഖകളോ ഇല്ലായിരുനെന്നും പോലീസ് വ്യക്തമാക്കി.
IFFK 2022: ചലച്ചിത്രമേളയ്ക്കിടെ സംഘർഷം; പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയിൽ നൻപകൽ നേരത്തെ മയക്കം സിനിമയുടെ ആദ്യ പ്രദർശനത്തിനിടെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. ചലച്ചിത്ര മേളയ്ക്കിടെ പ്രതിഷേധിച്ച മൂന്ന് പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സ്വദേശി കിഷോർ, തൃശൂർ സ്വദേശി നിഹാരിക, കൊല്ലം സ്വദേശി മുഹമ്മദ് ഹനീൻ എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നു പേർക്കും പാസ്സോ രേഖകളോ ഇല്ലായിരുനെന്നും പോലീസ് വ്യക്തമാക്കി. ഒപ്പം കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അന്യായമായി സംഘം ചേരൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് റിസർവ്വ് ചെയ്തവർക്ക് സീറ്റ് കിട്ടിയില്ല എന്നാരോപിച്ചാണ് ഐഎഫ്എഫ്കെ വേദിയിൽ സംഘർഷമുണ്ടായത്. ബുക്ക് ചെയ്തവർ തീയ്യേറ്ററിനുള്ളിലേക്ക് തള്ളി കയറാൻ ശ്രമിച്ചു. സ്ഥലത്ത് ഡെലഗേറ്റുകൾ മുദ്രാവാക്യം വിളിക്കുകയും തടയാനെത്തിയ പോലീസുദ്യോ​ഗസ്ഥരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News