തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനക്കായി നൽകിയ ആന്റിജൻ കിറ്റുകൾ ആരോഗ്യവകുപ്പ് തിരിച്ചു വിളിക്കുന്നു. പരിശോധിക്കുന്ന എല്ലാവർക്കും പോസിറ്റീവ് കാണിക്കാൻ തുടങ്ങിയതോടെയാണ് വകുപ്പിന്റെ നടപടി. ആൽപ്പൈൻ എന്ന കമ്പനിയുടേതാണ് ഇൗ ടെസ്റ്റ് കിറ്റുകൾ.30 ശതമാനത്തിലധികം പോസിറ്റീവ് കേസുകൾ കണ്ടെത്തിയതോടെയാണ് ആന്റിജൻ കിറ്റുകൾ തിരികെയെടുക്കാനുള്ള തീരുമാനം.
ALSO READ: Muralee Thummarukudy Viral Post: മാറ്റമില്ലാത്ത ഇന്ത്യൻ കോഫീഹൗസും,ചുവന്ന മസാലദോശകളും
കിറ്റുകൾക്ക് ഗുണനിലവാരപ്രശ്‌നമുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, പിസിആർ പരിശോധകളുടെ എണ്ണം കൂട്ടാനും ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇതിനായി ലാബുകളിൽ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും നിർദേശമുണ്ട്. ഒന്നിലധികം സാംപിളുകൾ ഒരുമിച്ച് പരിശോധിക്കുന്ന പൂൾഡ് പിസിആർ തുടങ്ങാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Kerala COVID Updates: സംസ്ഥാനത്ത് COVID ആശങ്ക ഒഴിയുന്നില്ല, ഇന്ന് 6282 പേർക്ക് രോഗബാധ TPR 10.51%
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയോളമായി കോവിഡ‍് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിച്ചു വരികയാണ് ടെസ്റ്റുകളുടെ എണ്ണത്തിലുള്ള വർധനയാണ് കാരണമെന്ന് പറയുമ്പോഴും ഇത്തരത്തിലുള്ള സാങ്കേതിക പിഴവുകൾ ഇതിന് കാരണമാവുന്നു എന്ന് ആരോഗ്യവകുപ്പിനുള്ളിൽ തന്നെ അമർഷമുണ്ട്.
അതേസമയം കേരളത്തിലെ കൊവിഡ്(COVID 19) പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ നാൽപ്പത് ശതമാനം കൊവിഡ് രോഗികളും നിലവിൽ കേരളത്തിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 6282 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10.51% ആണ് കഴിഞ്ഞ ദിവസത്തെ മാത്രം സംസ്ഥാനത്തെ Test Positivity നിരക്ക്. 18 പേരുടെ മരണം(COVID Death) കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അമ്പതിലധികം ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...