പുതിയ മാറ്റങ്ങളുമായി ഇന്ത്യ പോസ്റ്റ് ബാങ്ക്

2018ലാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പേയ്മെന്റ് ബാങ്കിന് തുടക്കമിട്ടത് 

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 03:13 PM IST
  • ഉപഭോക്താക്കൾക്ക് സേവനം നൽകാൻ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഒരുങ്ങുന്നു
  • വിധ സേവനങ്ങൾ വാട്സ്ആപ്പിലൂടെ ലഭ്യമാക്കും
  • കൂടുതൽ പ്രാധാന്യമുള്ള സേവനങ്ങൾ കൂടി ഇതിന്റെ ഭാഗമാക്കും
പുതിയ മാറ്റങ്ങളുമായി ഇന്ത്യ പോസ്റ്റ് ബാങ്ക്

വാട്സ് ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് സേവനം നൽകാൻ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഒരുങ്ങുന്നു . അക്കൗണ്ട് ബാലൻസ് പരിശോധിക്കുക,പുതിയ ബാങ്ക് ആരംഭിക്കൽ തുടങ്ങിയ വിവിധ സേവനങ്ങൾ വാട്സ്ആപ്പിലൂടെ ലഭ്യമാക്കാനാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് പദ്ധതിയിടുന്നത് . 

2018ലാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പേയ്മെന്റ് ബാങ്കിന് തുടക്കമിട്ടത് . വരുന്ന 60 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപ്പിലൂടെ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാൻ ഇന്ത്യ പോസ്റ്റ് ബാങ്ക് നടപടി തുടങ്ങി . അക്കൗണ്ട് ആരംഭിക്കലിന് പുറമെ അക്കൗണ്ട് ബാലൻസ്,പാസ്‌വേർഡും പിനും മാറ്റൽ തുടങ്ങിയ സേവനങ്ങൾ ആദ്യഘട്ടമായി വാട്ട്സ്ആപ്പിലൂടെ ലഭ്യമാക്കും . 

പരീക്ഷണം വിജയിച്ചാൽ പണം പിൻവലിക്കൽ, പാൻ നമ്പർ അപ്ഡേഷൻ തുടങ്ങി കൂടുതൽ പ്രാധാന്യമുള്ള സേവനങ്ങൾ കൂടി ഇതിന്റെ ഭാഗമാക്കും . വാട്ട്സ്ആപ്പുാമിയ സഹകരിച്ച് കൊണ്ട് വീട്ടുപടിക്കൽ സേവനം ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട് . ശമ്പളം ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വാട്ട്സ് ആപ്പിന്റെ സഹായം തേടാനാണ് ഇന്ത്യ പോസ്റ്റ് ആലോചിക്കുന്നത് .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News