IGNOU: ഇഗ്നോ യൂണിവേഴ്സിറ്റി; പ്രൊഫഷണൽ ജീവിതത്തിന് പുതിയ മാനങ്ങൾ നൽകുന്ന കോഴ്സുകൾ

Mar Ivanios Ignou Study Centre: സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി 1300ഓളം വിദ്യാർഥികളാണ് പരിപാടിയിലേക്ക് എത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 22, 2025, 01:15 PM IST
  • പാഠ്യ പദ്ധതി സംബന്ധിച്ച നിരീക്ഷണങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകിയ ചോദ്യോത്തര വേളയും സംഘടിപ്പിച്ചു
IGNOU: ഇഗ്നോ യൂണിവേഴ്സിറ്റി; പ്രൊഫഷണൽ ജീവിതത്തിന് പുതിയ മാനങ്ങൾ നൽകുന്ന കോഴ്സുകൾ

ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി മാർ ഇവാനിയോസ് സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മാർ ഇവാനിയോസ് കോളജിൽ ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി 1300ഓളം വിദ്യാർഥികളാണ് പരിപാടിയിലേക്ക് എത്തിയത്. വിദ്യാർഥികളുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും അവരുടെ പാഠ്യ പദ്ധതി സംബന്ധിച്ച നിരീക്ഷണങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകിയ ചോദ്യോത്തര വേളയും സംഘടിപ്പിച്ചു.

വിദ്യാർഥികളുടെ നിലവിലെ കഴിവുകൾ പരിപോഷിപ്പിക്കാനും അവരുടെ പ്രൊഫഷനൽ ജീവിതത്തിന് പുതിയ മാനങ്ങൾ നൽകുന്ന മൂല്യമേറിയ കോഴ്സുകളാണ് ഇഗ്നോ യൂണിവേഴ്സിറ്റി നൽകുന്നതെന്ന് ഇഗ്നോ മാർ ഇവാനിയോസ് സ്റ്റഡി സെൻ്റർ കോഓർഡിനേറ്റർ ഡോ. സുജു സി ജോസഫ് പറഞ്ഞു. മാർ ഇവാനിയോസ് ഇഗ്നോ സ്റ്റഡി സെൻ്റർ വിദ്യാർഥി കേന്ദ്രീകൃത പഠന മികവിൻ്റെ പുതിയ ആശയങ്ങൾ സ്വാംശീകരിച്ച് മുന്നേറുമെന്നും ഡോ. സുജു സി ജോസഫ് വ്യക്തമാക്കി.

റവ‌. ഡോ മാത്യൂസ് മാർ പോളികാർപ്പസ് ഇൻഡക്ഷൻ പ്രോ​ഗ്രാം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ മീര ജോർജ് അധ്യക്ഷത വഹിച്ചു. കോളേജ് ബർസർ ഫാ. തോമസ് കയ്യാലക്കൽ, വൈസ് പ്രിൻസിപ്പൽ ഡോ. റെനി സ്കറിയ, ഇഗ്നോ റീജിയണൽ സെൻ്റർ  അസിസ്റ്റൻ്റ് റീജിയണൽ ഡയറക്ടർ ഡോ ടി ആർ സത്യകീർത്തി, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് കുമാർ ഗൗരവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസിസ്റ്റൻ്റ് കോർഡിനേറ്റർ ഫാ. തോമസ് പുത്തൻപറമ്പിൽ, ശ്രീ മനാസെ ബെന്നി, ഡോ. അഭിലാഷ് ജി രമേഷ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News