കോതമംഗലം നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻറിലെ തീപ്പിടുത്തം അട്ടിമറിയെന്ന് സംശയം

കോതമംഗലം നഗരസഭയുടെ കുമ്പളത്ത് മുറിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ച് 60 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നഗര പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് പൊടിക്കുന്ന ഷെഡിലാണ് തീപിടുത്തമുണ്ടായത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 14, 2022, 04:36 PM IST
  • കുമ്പളത്ത് മുറിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ച് 60 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
  • നഗര പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് പൊടിക്കുന്ന ഷെഡിലാണ് തീപിടുത്തമുണ്ടായത്.
  • പ്ലാൻറ് കത്തിനശിച്ച പശ്ചാത്തലത്തിൽ കോതമംഗലം നഗരസഭ അടിയന്തിര കൗൺസിൽ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു.
കോതമംഗലം നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻറിലെ തീപ്പിടുത്തം അട്ടിമറിയെന്ന് സംശയം

കൊച്ചി: എറണാകുളം കോതമംഗലം നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻറിലെ തീപ്പിടുത്തം അട്ടിമറിയെന്ന് സംശയം. നഗരസഭ പോലീസിൽ പരാതി നൽകി .കോതമംഗലം പോലീസും നഗരസഭ അധികൃതരും  സ്ഥലത്തെത്തി പരിശോധന നടത്തി.

കോതമംഗലം നഗരസഭയുടെ കുമ്പളത്ത് മുറിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ച് 60 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നഗര പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് പൊടിക്കുന്ന ഷെഡിലാണ് തീപിടുത്തമുണ്ടായത്. 

Read Also: Congress office attack: കോഴിക്കോട് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്

പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ മെഷിനറികളും, തരം തിരിച്ച് വച്ചിരുന്ന പ്ലാസ്റ്റിക്കു ശേഖരവും, ഷെഡ്ഡും കത്തിനശിച്ചു. പ്ലാൻറ് കത്തിനശിച്ച പശ്ചാത്തലത്തിൽ കോതമംഗലം നഗരസഭ അടിയന്തിര കൗൺസിൽ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു വെന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷ് പറഞ്ഞു.

മാലിന്യ സംസ്കരണ പ്ലാൻറിലെ തീപിടുത്തം അട്ടിമറിയാണോ എന്ന സംശയം ബലപ്പെട്ടതോടെയാണ്  പോലീസിൽ പരാതി നൽകിയതെന്ന് വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ.എ നൗഷാദ് പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് എജി ജോർജ്, കെവി തോമസ്, സിജോ വർഗീസ്, രമ്യ വിനോദ് ,ബിൻസി തങ്കച്ചൻ, എൽദോസ്, നഗരസഭയിലെ മറ്റ് കൗൺസിലർമാരും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News