ജിഷ വധം:തുമ്പില്ലാതെ പോലീസ്

ദലിത് നിയമ വിദ്യാര്‍ഥിനി ജിഷകൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴുംഘാതകരെപ്പറ്റി തുമ്പില്ലാതെ പൊലീസ്ഇരുട്ടില്‍ തപ്പുന്നു. പ്രതിയെക്കുറിച്ച് സൂചനലഭിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലുംവ്യക്തമായ ചിത്രം  പൊലീസിന്മുന്നിലില്ല.ഏറ്റവുമൊടുവിൽ വ്യാഴാഴ്ച  രണ്ടു ബസ് ഡ്രൈവര്‍മാരെ പൊലീസ്കസ്റ്റഡിയിലെടുതിട്ടുണ്ട് . ഇവരില്‍ ഒരാള്‍ ജിഷയുടെ വീടിനടുത്തെ താമസക്കാരനാണ്.

Last Updated : May 6, 2016, 02:01 PM IST
ജിഷ വധം:തുമ്പില്ലാതെ പോലീസ്

കൊച്ചി:ദലിത് നിയമ വിദ്യാര്‍ഥിനി ജിഷകൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴുംഘാതകരെപ്പറ്റി തുമ്പില്ലാതെ പൊലീസ്ഇരുട്ടില്‍ തപ്പുന്നു. പ്രതിയെക്കുറിച്ച് സൂചനലഭിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലുംവ്യക്തമായ ചിത്രം  പൊലീസിന്മുന്നിലില്ല.ഏറ്റവുമൊടുവിൽ വ്യാഴാഴ്ച  രണ്ടു ബസ് ഡ്രൈവര്‍മാരെ പൊലീസ്കസ്റ്റഡിയിലെടുതിട്ടുണ്ട് . ഇവരില്‍ ഒരാള്‍ ജിഷയുടെ വീടിനടുത്തെ താമസക്കാരനാണ്.

പ്രദേശവാസികളെ കേന്ദ്രീകരിച്ചുള്ളഅന്വേഷണത്തിന്റെ ഭാഗമായാണു രണ്ടു ബസ്ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇതില്‍ ജിഷയുടെ അയല്‍വാസിയായഡ്രൈവറെ രണ്ടു ദിവസം മുന്‍പാണു കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിഇയാളുടെ സുഹൃത്തിനേയുംകസ്റ്റഡിയിലെടുക്കുകയായിരുന്നു.കണ്ണൂരിൽ നിന്ന് ഒരാളെ കസ്റ്റഡിയിൽഎടുത്തിട്ടുണ്ടെങ്കിലും കേസുമായി ബന്ധിപ്പിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല

28 പേരടങ്ങുന്ന അന്വേഷണ സംഘത്തെ പലഭാഗങ്ങളായി തിരിച്ച്  അന്വേഷണത്തിന്വൈവിധ്യം വരുത്തിയെന്നതാണ്വ്യാഴാഴ്ചയുണ്ടായ പുതിയ നീക്കം.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജിജിമോന്‍ൻറെ നേതൃത്വത്തിൽ എട്ട് ടീമായിതിരിച്ച അന്വേഷണ സംഘത്തിന്റെ ഏകോപനചുമതല ആലുവ റൂറല്‍ എസ്.പി യതീഷ്ചന്ദ്രക്കാണ്. അന്വേഷണത്തിന്റെനേതൃത്വത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി ക്രിയാത്മകമായ ചില നീക്കങ്ങൾ പോലീസ്നടത്തിയിട്ടുണ്ടെങ്കിലും കേസിൽതുമ്പുണ്ടാക്കാൻ സാധിച്ചിട്ടില്ല .പോലീസിലുംപ്രദേശ വാസികളിൽ ചിലർക്കുംകുറ്റവാളികളെ കുറിച്ചറിയാമെന്നും പോലീസ് ചിലരെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നും  ആരോപണം ഉയർന്നിട്ടുണ്ട്.ജിഷയുടെ മൃതദേഹം ദഹിപ്പിക്കുന്നതിന്പോലീസ് തിടുക്കപ്പെട്ടത് ഇതിന് തെളിവായി അവർ ചൂണ്ടി കാണിക്കുന്നു

Trending News