'ഒരു രൂപ ചിലവില്ലാതെ പരസ്യം'; കെ-സ്വിഫ്റ്റിനെതിരായ തെറ്റായ പ്രചരണങ്ങളിലൂടെ ലഭിച്ചത് ലാഭം മാത്രമെന്ന് കെഎസ്ആർടിസി‌

പരസ്യം നൽകിയാൽ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസതുതകൾ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് ഒരു രൂപ ചെലവില്ലാതെ ലഭിച്ചതെന്ന് കെഎസ്ആർടിസി

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 04:23 PM IST
  • വാഹനങ്ങൾക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്
  • ഏറ്റവും പുതിയ വാഹനങ്ങൾക്കും പഴയ വാഹന ങ്ങൾക്കും സംഭവിക്കാം
  • എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം
  • സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപെട്ടെങ്കിലും വാർത്ത നൽകിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചിട്ടില്ലെന്നും കെഎസ്ആർടിസി
'ഒരു രൂപ ചിലവില്ലാതെ പരസ്യം'; കെ-സ്വിഫ്റ്റിനെതിരായ തെറ്റായ പ്രചരണങ്ങളിലൂടെ ലഭിച്ചത് ലാഭം മാത്രമെന്ന് കെഎസ്ആർടിസി‌

കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാർത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി ഉൾപ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരോട് നന്ദി പറഞ്ഞ് കെഎസ്ആർടിസി. ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകൾക്ക് ലക്ഷങ്ങൾമുടക്കി പരസ്യം നൽകിയാൽ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസതുതകൾ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് ഒരു രൂപ ചെലവില്ലാതെ ലഭിച്ചതെന്ന് കെഎസ്ആർടിസി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവർ' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്... അതാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യത... കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാർത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി ഉൾപ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരോട് (പരോക്ഷമായി സഹായിച്ചവരോട്) ഒന്നേ ഞങ്ങൾക്ക് പറയാനുള്ളൂ... നിങ്ങളുടെ അമിതാവേശം ഞങ്ങൾക്കു നൽകിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകൾക്ക് ലക്ഷങ്ങൾമുടക്കി പരസ്യം നൽകിയാൽ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസതുതകൾ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു...

വാഹനങ്ങൾക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങൾക്കും പഴയ വാഹന ങ്ങൾക്കും സംഭവിക്കാം... എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം... കെ.എസ്.ആർ.ടി.സി യോ കെ - സ്വിഫ്റ്റോ അപകടത്തിൽപെട്ടിട്ടുണ്ടെങ്കിൽ ഒറ്റപ്പെട്ട ചില മാദ്ധ്യമങ്ങൾക്കും സമൂഹ മാദ്ധ്യമങ്ങളിലെ ഒരു വിഭാഗത്തിനും പ്രതിസ്ഥാനത്ത്  കെ.എസ്.ആർ.ടി.സി- യോ കെ - സ്വിഫ്റ്റോ ആകുന്നത് ബോധപൂർവ്വമല്ലെന്നു കരുതാൻ തരമില്ല. ഈയിടെ നടന്ന ഒരു അപകടത്തിന്റെ തെറ്റായ വാർത്ത നൽകിയ ശേഷം പിന്നീട് സിസിടിവി  ദൃശ്യം പരിശോധിച്ച് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപെട്ടെങ്കിലും വാർത്ത നൽകിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചിട്ടില്ല... ആരോടും പരാതിയില്ല... ദയവായി ഞങ്ങൾ നിങ്ങൾക്കുവേണ്ടിയുള്ളതാണെന്നത് തിരിച്ചറിയുക...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News