Kalamassery Blast : കളമശ്ശേരി സ്ഫോടനത്തിൽ മരണം ഏഴായി; ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിയും മരിച്ചു

Kalamassery Blast Death Toll : തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോൺ ആണ് മരിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Dec 2, 2023, 08:21 PM IST
  • എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് ജോൺ മരണമടഞ്ഞത്.
  • ഇദ്ദേഹത്തിന്റെ ഭാര്യയും നിലവിൽ ചികിത്സയിലാണ്.
Kalamassery Blast : കളമശ്ശേരി സ്ഫോടനത്തിൽ മരണം ഏഴായി; ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിയും മരിച്ചു

കൊച്ചി : കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ചികിത്സിയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോൺ ആണ് മരിച്ചത്. 78 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് ജോൺ മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യയും നിലവിൽ ചികിത്സയിലാണ്.

ഒക്ടോബർ 29 ന് രാവിലെ ഒൻപതരയോടെയാണ് നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടക്കുന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. സ്‌ഫോടനം നടന്ന ദിവസം നാലു പേരാണ് കൊല്ലപ്പെട്ടത്. തുടർന്നാണ് ചികിത്സയിലുണ്ടായിരുന്ന ഏഴ് പേരുടെ മരണം സ്ഥിരീകരിക്കുന്നത്. സ്ഫോടനം നടക്കുന്ന സമയം രണ്ടായിരത്തിലധികം പേരാണ് ഹാളിലുണ്ടായിരുന്നത്. കേസിൽ പ്രതിയായ ഡൊമനിക് മാർട്ടിൻ നിലവിൽ റിമാൻഡിലാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News