Kandala Bank Scam: കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് എൻ. ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kandala Co-Operative Bank Scam: ചോദ്യം ചെയ്യലിനിടെ പുലർച്ചെ മൂന്നുമണിയോടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ആദ്യം കണ്ടലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 9, 2023, 09:30 AM IST
  • കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് എൻ. ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ചോദ്യം ചെയ്യലിനിടെ പുലർച്ചെ മൂന്നുമണിയോടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി
  • ആദ്യം കണ്ടലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
Kandala Bank Scam: കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് എൻ. ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:  കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യലിനിടെ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. 

Also Read: ഇടുക്കിയിൽ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊന്നു

ചോദ്യം ചെയ്യലിനിടെ പുലർച്ചെ മൂന്നുമണിയോടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ആദ്യം കണ്ടലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ടല സഹകരണ ബാങ്കിലും കളക്ഷൻ ഏജൻറ് അനിൽ കുമാറിന്റെ വസതിയിലും ഇഡി പരിശോധന തുടങ്ങിയിട്ട് 24 മണിക്കൂർ കഴിഞ്ഞു. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി നടന്നുവെന്നാണ് ആരോപണം.

Also Read: വ്യാഴത്തിന്റെ പ്രിയ രാശിക്കാർ ഇവർ; ലഭിക്കും വൻ നേട്ടങ്ങൾ

ബാങ്കിലെ ഇന്റേണൽ ഓഡിറ്ററിന്‍റെയും, അപ്രൈസർ അനിൽകുമാറിന്റെയുംമുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ, മോഹനേന്ദ്രകുമാർ എന്നിവരുടെയും വീടുകളിൽ പരിശോധന പൂർത്തിയായി. ഭാസുരാംഗന്റെ ബെനാമികൾ എന്ന് സംശയിക്കുന്നവരോട് ഇഡി ഉദ്യോഗസ്ഥർ സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങളും രേഖകളും  തേടിയിട്ടുണ്ട്. ബാങ്കിൽ നിന്നും ഭാസുരാംഗന്റെ വീട്ടിൽ നിന്നും രേഖകള്‍ ഇഡി ശേഖരിച്ചെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News