കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ സിപിഎം നേതാവ് പിപി ദിവ്യ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ലെന്നും അഴിമതിക്കെതിരെയാണ് താൻ സംസാരിച്ചതെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ പറഞ്ഞു.
യാത്രയയപ്പ് യോഗത്തിൽ അഴിമതിക്കെതിരെയാണ് സംസാരിച്ചത്. എഡിഎമ്മിന് മനോവേദന ഉണ്ടാക്കാൻ ശ്രമിച്ചില്ല. ഉദ്യോഗസ്ഥരുടെ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും ദിവ്യ പറഞ്ഞു. അതേ സമയം, ആരോപണത്തെക്കുറിച്ച് പിപി ദിവ്യ കൃത്യമായ മറുപടി നൽകിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടർ പറഞ്ഞിട്ടാണെന്നും യോഗത്തിൽ പങ്കെടുക്കാൻ കളക്ടർ വിളിച്ചുവെന്നും ദിവ്യ അന്വേഷണ സംഘത്തിന് മൊഴി നൽകി.
അതേസമയം, ഇന്ന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് ദിവ്യയുടെ നീക്കം. കേസിൽ കക്ഷി ചേരുമെന്നും ദിവ്യയുടെ ജാമ്യത്തെ എതിർക്കുമെന്നും നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.