കതിരൂര്‍ മനോജ് വധം: പി. ജയരാജന് തിരിച്ചടി, യു.എ.പി.എ നിലനില്‍ക്കും

ഇന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

Last Updated : Mar 15, 2018, 01:05 PM IST
കതിരൂര്‍ മനോജ് വധം: പി. ജയരാജന് തിരിച്ചടി, യു.എ.പി.എ നിലനില്‍ക്കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ രക്ഷയില്ലാതെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പ്രതികള്‍ക്കെതിരായ യുഎ.പി.എ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. യു.എ.പി.എ  നീക്കണമെന്ന് ആവശ്യപ്പെട്ട് പി.ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. 

ഇന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബോംബ് എറിയുന്നവന്‍ വെറുതേ നടക്കുന്നു. പ്രതികളെ സഹായിക്കാനുള്ള പ്രവണതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. സര്‍ക്കാര്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ നിരവധി പോരുത്തക്കേടുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.  

കേസില്‍ പ്രതികളായ സിപിഎമ്മുകാരായ അനുകൂലിച്ചുള്ള സര്‍ക്കാര്‍ നിലപാടാണ് വിമര്‍ശനത്തിന് കാരണമായത്. 

Trending News