Bevco | സംസ്ഥാനത്ത് 175 മദ്യശാലകൾ കൂടി ആരംഭിക്കും, വാക്ക് ഇൻ വൈൻ ഷോപ്പ് സൗകര്യവും സർക്കാരിന്റെ പരിഗണനയിൽ

Walk in wine shop തുടങ്ങണമെന്നുള്ള ഹൈക്കോടതിയുടെ നിർദേശവും പരിഗണനയിലുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 9, 2021, 01:25 PM IST
  • വാക്ക് ഇൻ വൈൻ ഷോപ്പ് തുടങ്ങണമെന്നുള്ള ഹൈക്കോടതിയുടെ നിർദേശവും പരിഗണനയിലുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
  • നിലവിലുള്ള ബെവ്കോയുടെ മുന്നിലുള്ള തിരക്കും സാമൂഹിക അകലത്തിന്റെ പ്രശ്നവും ചൂണ്ടിക്കാട്ടിയുള്ള ഹർജിന്മാലാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
  • വാൻ ഇൻ വൈൻ ഷോപ്പുകൾ നിലവിൽ 126 എണ്ണം സംസ്ഥാനത്തുണ്ടെന്നും കൂടുൽ പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറയിച്ചത്.
Bevco | സംസ്ഥാനത്ത് 175 മദ്യശാലകൾ കൂടി ആരംഭിക്കും, വാക്ക് ഇൻ വൈൻ ഷോപ്പ് സൗകര്യവും സർക്കാരിന്റെ പരിഗണനയിൽ

Kochi : കേരളത്തിൽ 175 മദ്യശാലകൾ (Wine Shops) കൂടി തുടങ്ങാൻ സർക്കാരിന്റെ പരിഗണനയിൽ ബെവ്കോയുടെ (BEVCO) ശുപാർശ എക്സൈസ് വൈകുപ്പിന്റെ പരഗിണനയിൽ എത്തി. സംസ്ഥാന സർക്കാരാണ് ഇക്കാര്യം ഹൈക്കോടതിയെ (Kerala High Court) അറയിച്ചത്. 

വാക്ക് ഇൻ വൈൻ ഷോപ്പ് തുടങ്ങണമെന്നുള്ള ഹൈക്കോടതിയുടെ നിർദേശവും പരിഗണനയിലുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിലവിലുള്ള ബെവ്കോയുടെ മുന്നിലുള്ള തിരക്കും സാമൂഹിക അകലത്തിന്റെ പ്രശ്നവും ചൂണ്ടിക്കാട്ടിയുള്ള ഹർജിന്മാലാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ALSO  READ : Bevco in Ksrtc Depot: വാടക വാങ്ങിക്കാൻ വഴി, കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബിവറേജസ് ഷോപ്പുകൾ തുടങ്ങും

വാൻ ഇൻ വൈൻ ഷോപ്പുകൾ നിലവിൽ 126 എണ്ണം സംസ്ഥാനത്തുണ്ടെന്നും കൂടുൽ പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറയിച്ചത്. ബിവറേജ് ഷോപ്പുകൾക്ക് മുമ്പുള്ള ആൾക്കൂട്ടം ഒരിക്കലും അനുവദിക്കില്ലയെന്നും ഇത് കണ്ടില്ലയെന്ന് നടിക്കാൻ സാധിക്കില്ലയെന്ന് കോടതി സർക്കാരിനോട് പറഞ്ഞു. ഹർജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

ALSO READ : KSRTC ഡിപ്പോകളിൽ ബെവ്കോ ഒട്ട്ലെറ്റ്, ചർച്ച തുടരുന്നതായി ആന്റണി രാജു

എന്നാൽ പൊതു മദ്യശാലകൾ വരുമ്പോൾ അത് പൊതുജനഭങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ ആകാൻ പാടില്ലയെന്ന് കോടതി സർക്കാരിന് മുന്നറിയിപ്പും നൽകിട്ടുണ്ട്.  നേരത്തെ കെഎസ്ആർടിസി ടെർമിനകളിൽ മദ്യ വിൽപന ശാലകൾ തുറക്കാൻ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് ചർച്ച തുടരുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News