Thiruvananthapuram : സംസ്ഥാന ഹയർ സക്കൻഡറി VHSE പരീക്ഷ ഫലം പ്രഖ്യാപിച്ചിട്ട് ഒരു മണിക്കൂർ കഴഞ്ഞിട്ടും വിദ്യാർഥികൾക്ക് ഇതവരെ ഫലം ലഭിച്ചിട്ടില്ല. നാല് മണി മുതലാണ് ഫലം ലഭിക്കുക എന്നാണ് വിദ്യാഭ്യാസ മന്ത്രി ഇന്ന് ഫലപ്രഖ്യാപന വേളയിൽ അറിയിച്ചിരുന്നു. എന്നാൽ വിദ്യാഭ്യാസ വുകപ്പ് നൽകിയ അഞ്ച് സൈറ്റും ഇപ്പോൾ നിശ്ചിലമാണെന്ന് റിപ്പോർട്ട്ചെയ്യുന്നത് . എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോഴും ഇത്തരത്തിൽ സൈറ്റിന്റെ പ്രവർത്തനം നിശ്ചലമായിരുന്നു.
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് മന്ത്രി വി ശിവൻക്കുട്ടി എസ്എസ്എൽസി ഫലം 2021 പ്രഖ്യാപിച്ചത്. 87.94 ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷം ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നു. 3,28,702 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതൽ വിജയം നേടിയ ജില്ല എറണാകുളം.ഏറ്റവും കുറവ് പത്തനംതിട്ട.
താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭിക്കുന്നതാണ്.
www.results.kite.kerala.gov.in
ഈ സൈറ്റുകൾക്ക് പുറമെ ഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS - Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.
നാലരലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് ഫലം കാത്തിരിക്കുന്നത്. 4,47,461 കുട്ടികളാണ് ഇത്തവണത്തെ ഹയർ സെക്കന്ററി VHSE പരീക്ഷ എഴുതിയത്. അതിൽ 2,15,660 പെൺക്കുട്ടികളും ആൺകുട്ടികൾ 2,06,566മാണ് ഫലത്തിനായി കാത്തിരിക്കുന്നത്.
അസാധരണമായ ഒരു അധ്യേന വർഷമാണ് ഇത്തവണ സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർഥികൾ നേരിട്ടത്. മുഴുവൻ അധ്യേന വർഷം ഓൺലൈനിലൂടെയാണ് ഈ നാലരലക്ഷത്തോളം വിദ്യാർഥികൾ പൂർത്തീകരിച്ചത്. അതിനിടയിൽ ബോർഡ് പരീക്ഷ തിരഞ്ഞെടുപ്പ മൂലം മാറ്റിവെച്ചത് വിദ്യാർഥികളെ കൂടുതൽ സമ്മർദ്ദത്തിലാക്കി.
കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിക്ക് 85.1 ശതമാനവും വിഎച്ച്എസ്ഇക്ക് 81.8 ശതമാനവുമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. ഈ വർഷത്തെ SSLC പരീക്ഷ പോലെ വിജയ ശതമാനം വർധിക്കാനാണ് സാധ്യത. എസ്എസ്എൽസിക്ക് 99.47 ശതമാനം വിജയമായിരുന്നു രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...