സംസ്ഥാനത്ത് സ്വർണ്ണ വില ഇന്നും കൂടി. ഈ ആഴ്ചയിൽ മൂന്നാം തവണയാണ് സ്വർണ്ണ വില വർധിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണവില 53,680ഉം ഗ്രാമിന് 6710 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
സ്വർണത്തിന്റെ വില ഇത്തരത്തിൽ കുത്തനെ വർദ്ധിക്കുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മിക്ക ജ്വല്ലറികളിലും കുറഞ്ഞ പണിക്കൂലി ആയ 5 ശതമാനവും ഈടാക്കുന്നുണ്ട്. ഇതിന് പുറമേ ജിഎസ്ടിയും നൽകേണ്ടിവരും. എല്ലാം ചേരുമ്പോഴേക്കും ഒരു വ്യക്തി ഒരു പവൻ സ്വർണം വാങ്ങുമ്പോൾ അത് നിലവിലെ വിലയും എല്ലാം കൂടി 59000 അല്ലെങ്കിൽ 60000 രൂപയ്ക്ക് അടുത്ത് വരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതും ഇതിനൊരു കാരണമാകുന്നു. രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തകരിലും എന്നോണം തിരഞ്ഞെടുപ്പ് ഫലം നിക്ഷേപകരെയും വിപണിയെയും കൂടി ബാധിക്കുന്നു. അതേസമയം തന്നെ ആഗോള വിപണിയിൽ ഡോളർ സൂചിക ഉയരുന്നത് സ്വർണ്ണവില കുറയാനുള്ള സാധ്യതയും കാണിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗ് നടക്കുന്നത് ജൂൺ ഒന്നിനാണ്. അന്ന് വൈകുന്നേരത്തോടെ എക്സിറ്റ് പോൾ ഫലങ്ങളും എത്തിത്തുടങ്ങും. ഇതിനെ അപേക്ഷിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം വിപണിയിൽ വലിയ കൈയിലുള്ള മാറ്റമാണ് പ്രകടമാക്കുക.