തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണത്തിന്റെ വില വർദ്ധിച്ചു. ഇന്ന് പവന് 55 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6705 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53, 640 രൂപയായി. അന്താരാഷ്ട്ര വില ശനിയാഴ്ച്ച 80 ഡോളർ കുറവ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം ഇപ്പോൾ സ്വർണ്ണത്തിന്റെ വില വർദ്ധിക്കാനുള്ള കാരണം ഇറാൻ ഇസ്രയേൽ യുദ്ധമാണ്. അന്താരാഷ്ട്ര സ്വർണ്ണത്തിന്റെ വില 2356 ഡോളറിലായി. 83. 43ലാണ് രൂപയുടെ വിനിമയ നിരക്ക്. സ്വർണത്തിന്റ വില ഏപ്രിൽ 12ന് റെക്കോർഡിലായിരുന്നു. ഒരു ഗ്രാമിന് 6720 രൂപയാണ് അന്ന് സ്വർണ്ണത്തിന് വില. പവന് 53, 760 രൂപയായിരുന്നു.
ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിട്ടുള്ള സ്വർണവില (പവൻ നിരക്കിൽ)
ഏപ്രിൽ 1 - 50,880 രൂപ (680 രൂപ കൂടി)
ഏപ്രിൽ 2 - 50,680 രൂപ (200 രൂപ കുറഞ്ഞു. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)
ALSO READ: കേരള ലോട്ടറി വിൻ വിൻ ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം ഈ ടിക്കറ്റിന്
ഏപ്രിൽ 3 - 51,280 രൂപ (600 രൂപ കൂടി)
ഏപ്രിൽ 4 - 51,680 രൂപ (400 രൂപ കൂടി)
ഏപ്രിൽ 5 - 51,320 രൂപ (320 രൂപ കുറഞ്ഞു.)
ഏപ്രിൽ 6 - 52,280 രൂപ (960 രൂപ കൂടി)
ഏപ്രിൽ 7 - 52,280 രൂപ (വിലയിൽ മാറ്റമില്ല)
ഏപ്രിൽ 8 - 52,520 രൂപ (240 രൂപ കൂടി)
ഏപ്രിൽ 9 - 52,600 രൂപ (80 രൂപ കൂടി)
ഏപ്രിൽ 10 - 52,880 രൂപ (280 രൂപ കൂടി)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy