Kerala Covid Update | സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരുന്നു, കോവിഡ് ഉപവകഭേദത്തിൽ ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി

കേന്ദ്രസര്‍ക്കാരാണ് കോവിഡിന്റെ പുതിയ ഉപവകഭേദം 'ജെഎന്‍.1' സംസ്ഥാനത്ത് സ്ഥിരീകരിച്ചതായി അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 17, 2023, 11:16 AM IST
  • മറ്റു രോഗങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം
  • കേന്ദ്രസര്‍ക്കാരാണ് കോവിഡിന്റെ പുതിയ ഉപവകഭേദം സ്ഥിരീകരിച്ചതായി അറിയിച്ചത്.
  • 79 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്
Kerala Covid Update |  സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരുന്നു, കോവിഡ് ഉപവകഭേദത്തിൽ ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരീകരിച്ച മൈക്രോണ്‍ ഉപവകഭേദത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിതാന്ത ജാഗ്രതയിലൂടെയാണ് ഉപവകഭേദം കണ്ടെത്തിയത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരികയാണെന്നും  ജാഗ്രത ഉണ്ടാകണമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കണ്ടെത്തിയത് ഉപവകഭേദമാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരികയാണ് മന്ത്രി പറഞ്ഞു. 

മറ്റു രോഗങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ജാഗ്രത ഉണ്ടാകണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രസര്‍ക്കാരാണ് കോവിഡിന്റെ പുതിയ ഉപവകഭേദം 'ജെഎന്‍.1' സംസ്ഥാനത്ത് സ്ഥിരീകരിച്ചതായി അറിയിച്ചത്. 

79 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണ്.നവംബര്‍ 18-നാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.  തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീടാണ് പുതിയ വകഭേദമാണ് രോഗ ബാധക്ക് പിന്നിലെന്ന് മനസ്സിലാക്കിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News