സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിക്കുന്നത്. എന്നാൽ ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
ഗവര്‍ണര്‍മാര്‍ക്ക് പകരം അക്കാദമിക് വിദഗ്ധരെ ചാന്‍സലര്‍ പദവിയില്‍ കൊണ്ടുവരണമെന്നാണ് ബില്ലിൽ ഉന്നയിക്കുന്ന ആവശ്യം.യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സുപ്രീം കോടതി വിധികള്‍ക്കും വിരുദ്ധമായ ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള പൂര്‍ണ്ണ അ ധികാരം നിയമസഭയ്ക്കുണ്ട്. എന്നാൽ പകരം എന്ത് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സതീശന്‍ ചോദിച്ചു. കമ്യൂണിസ്റ്റ് വത്കരണമാണ് ഈ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ നടത്തുന്നത്. വിസിയായി നിയമിക്കുമ്പോള്‍ എന്തായിരിക്കണം യോഗ്യത എന്നതുപോലും ഈ ബില്ലില്‍ പറയുന്നില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ചാന്‍സലറായി കൊണ്ടുവരാവുന്ന രീതിയില്‍ സര്‍ക്കാരിന് സര്‍വകലാശാലയുടെ ഓട്ടോണമിയില്‍ പൂര്‍ണമായി ഇടപെടാന്‍ കഴിയുന്ന രീതിയിലാണ് നിയമം. വിസിയുടെ നിയമന കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങളൊന്നും ബില്ലില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ നിരവധി നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ ബില്‍ പിന്‍വലിച്ച് പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം. നിയമനാധികാരി സര്‍ക്കാരാവുമ്പോള്‍ സര്‍ക്കാരിലെ മന്ത്രി ചാന്‍സലര്‍ക്ക് കീഴില്‍ പ്രോ ചാന്‍ലറാകുന്നത് ചട്ടലംഘനമാണെന്നും സതീശന്‍ വിമർശനം ഉന്നയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...