Kerala Police: ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യവുമായി കേരള പൊലീസ്; ചർച്ചയായി ക്യാമ്പയിൻ

Kerala Police Social Media Campaign: ആദ്യ ദിനത്തില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന ചോദ്യത്തിനുളള ഉത്തരമാണ് നല്‍കിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 20, 2023, 07:33 PM IST
  • അപേക്ഷ ഓണ്‍ലൈനായി എങ്ങനെ നൽകാം എന്നു മുതൽ കേരള പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ് ആയ പോല്‍-ആപ് ഡൗണ്‍ ലോഡ് ചെയ്യുന്നതടക്കം എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഉത്തരം.
  • തുണ പോര്‍ട്ടല്‍ വഴി സര്‍ട്ടിഫിക്കറ്റ് നേടുന്നത് എങ്ങനെയെന്നും പൊലീസ് വിശദമാക്കി.
Kerala Police: ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യവുമായി കേരള പൊലീസ്; ചർച്ചയായി ക്യാമ്പയിൻ

ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പോലീസിന്റെ ദൈനംദിന സോഷ്യല്‍ മീഡിയ ക്യാംപയിന്  മികച്ച പ്രതികരണം. പോലീസ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ ചിങ്ങം ഒന്നുമുതലാണ് കേരളാ പോലീസിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തിരി നേരം... ഒത്തിരി കാര്യം എന്ന പേരില്‍ ക്യാംപയിന്‍ ആരംഭിച്ചത്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ, സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം, ആക്സിഡന്‍റ് ജി ഡി എന്‍ട്രി എങ്ങനെ ലഭിക്കും, ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അഥവാ എഫ്.ഐ.ആര്‍ എന്നാല്‍ എന്ത്, അതെങ്ങനെ ലഭിക്കും എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായി വരുന്ന പോലീസ് ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ചും അവ എങ്ങനെ ജനങ്ങളിലേക്ക് എത്തും എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗങ്ങളെ ക്കുറിച്ചും വളരെ ലളിതമായി പോലീസ് ഈ പംക്തിയിലൂടെ വിവരിക്കുന്നു. 

ആദ്യ ദിനത്തില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന ചോദ്യത്തിനുളള ഉത്തരമാണ് നല്‍കിയത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എങ്ങനെയെന്നും പിന്നീട് വിശദീകരിച്ചു.  അപേക്ഷ ഓണ്‍ലൈനായി എങ്ങനെ നൽകാം എന്നു മുതൽ കേരള പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ് ആയ പോല്‍-ആപ് ഡൗണ്‍ ലോഡ് ചെയ്യുന്നതടക്കം എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഉത്തരം. തുണ പോര്‍ട്ടല്‍ വഴി സര്‍ട്ടിഫിക്കറ്റ് നേടുന്നത് എങ്ങനെയെന്നും പൊലീസ് വിശദമാക്കി. രണ്ടാം ദിവസത്തെ പോസ്റ്റിൽ സൈബര്‍ തട്ടിപ്പുകളില്‍ പെട്ടാൽ ഉടനടി അറിയിക്കേണ്ട 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ പരിചയപ്പെടുത്തുകയായിരുന്നു.

ALSO READ: കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ദിവസം ജാ​ഗ്രത വേണം

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്‍റെ പ്രാധാന്യവും കേസ് രജിസ്ട്രേഷന്‍ വരെയുളള കാര്യങ്ങളും ഇതിലൂടെ പങ്കുവച്ചു. എഫ്.ഐ.ആറിനെക്കുറിച്ചും അതിൽ നന്നായി വിശദീകരിച്ചു. മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി വിശദീകരിക്കും.പോലീസ് നൽകുന്ന വിവിധതരം സേവനങ്ങളെക്കുറിച്ച്  പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. തട്ടിപ്പുകൾക്കെതിരെയും  കുറ്റകൃത്യങ്ങൾക്കെതിരെയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും ക്യാമ്പയിൻ വഴി സാധിക്കും. ചിങ്ങം ഒന്നിന് ആരംഭിച്ച   ക്യാമ്പയിനിലൂടെ എല്ലാ ദിവസവും വൈകുന്നേരം നാലുമണിക്ക് പോലീസിന്‍റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ പ്രാധാന്യമേറിയ പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News