തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ തെക്കൻ ജില്ലകളിൽ മഴ കനക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. തീരദേശ മലയോര മേഖലകളിലും ജാഗ്രത നിർദ്ദേശമുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ബുധൻ, വ്യാഴം ദിവസങ്ങളിലും പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ മുന്നറിയിപ്പുണ്ട്.
തീരദേശ, കിഴക്കൻ മേഖലകളിൽ മഴ ശക്തമായേക്കും. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
Also Read: Win Win Lottery Result: ഒന്നാം സമ്മാനം 75 ലക്ഷം, വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
അതേസമയം സംസ്ഥാനത്ത് കാലവർഷം ജൂൺ നാലിനെത്തുമെന്നാണ് പ്രവചനം. പറഞ്ഞതിലും നാലുദിവസം മുൻപോ ശേഷമോ കാലവർഷമെത്താനും സാധ്യത. കാലവർഷക്കാലത്ത് മഴ കനക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ തന്നെ കാലവർഷം ശക്തിപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ജൂണിലായിരിക്കും കാലവർഷം എത്തുക.
ഉയർന്ന തിരമാല ജാഗ്രതാ നിർദേശം
കേരള തീരത്ത് 29.05.2023 രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കൻഡിൽ 30cm നും 70cm നും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...