സോളാര്‍ അഴുമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ സരിത ഇന്ന് സോളാര്‍ കമ്മിഷന് മുന്പില് ഹാജരാക്കി. ബോൾഗാട്ടിയിൽ ലുലു ഗ്രൂപ്പിനു ഹോട്ടൽ കം കൺവൻഷൻ സെന്റർ തുടങ്ങാൻ സ്ഥലം അനുവദിച്ചതിൽ അഴുമതിയുണ്ടെന്നും ഇടനിലക്കാരിയായി താനാണ് അതിനു വേണ്ട സഹായം ചെയ്തുകൊടുത്തതെന്നും പുതിയ വെളിപ്പെടുത്തലുമായി സരിത.
ഇന്ന് ഹാജരാക്കിയ ഡിജിറ്റല്‍ തെവിളില് അഴുമതി സംബന്ധിച്ച ഫയൽ, സോളർ കേസിലെ ഗൂഢാലോചനയുടെ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പെൻഡ്രൈവ്, ഏഷ്യനെറ്റ് ന്യൂസ് പുറത്തുവിട്ട സരിതയുടെ കത്തിന്റെ പകര്‍പ്പ് എന്നിവയുണ്ട്.
ഇനിയും കൂടുതല്‍ തെളിവുകള്‍ രണ്ട് ദിവസത്തിനകം സോളാര്‍ കമ്മിഷന് കൈമാറുമെന്നും, ഇലക്ഷന് ശേഷം യു.ഡിഎഫ് അധികാരത്തില്‍ വന്നാല്‍ തന്റെ കാര്യം എന്താകുമെന്ന് അറിയില്ലെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി ഒരു എലിമിനെറ്റ്റാണെന്നും വീണ്ടും അധികാരത്തിലെത്തിയാല്‍ പകവെച്ച് പെരുമാറുമെന്നും സരിത ആരോപിച്ചു. ഇപ്പോള്‍ നല്‍കിയത് മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ തന്റെ ആരോപണങ്ങള്‍ തെളിയിക്കാനുള്ള രേഖകളാണെന്ന് സരിത അറിയിച്ചു.