തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ പുറത്തുവരും. ബുധനാഴ്ച മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ്എസ്എൽസി (SSLC) ഫലം പ്രഖ്യാപിക്കുന്നത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തെക്കാൾ 11 ദിവസം മുന്നേയാണ് ഈ വർഷം ഫലപ്രഖ്യാപനം നടത്തുന്നത്.
Also Read: Kerala SSLC Result 2024: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും, അറിയേണ്ടതെല്ലാം
ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷാ ഫലം കാത്തിരിക്കുന്നത്. ഇത്തവണ പത്താം ക്ലാസ് പരീക്ഷ മാർച്ച് 4 മുതൽ 25 വരെയും പ്ലസ് ടു പരീക്ഷ മാർച്ച് 1 മുതൽ 26 വരെയുമായിരുന്നു നടന്നത്. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകളുടെ റിസൾട്ട് മറ്റന്നാള്‍ പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. https://keralaresults.nic.in/ അല്ലെങ്കിൽ കേരള പരീക്ഷാഭവനിൽ keralapareekshabhavan.in എന്നതാണ് കേരള എസ്എസ്എൽസി ഫലങ്ങൾ അറിയാൻ കഴിയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ.
Also Read: 10 വർഷങ്ങൾക്ക് ശേഷം ശുക്രാദിത്യയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം
വിദ്യാഭ്യാസ മന്ത്രിയുടെ ഫല പ്രഖ്യാപനത്തിന് ശേഷം ഒരുരുത്തരുടേയും ഫലം അറിയാനായി നമ്മളെല്ലാവരും പോകുന്നത് ഒരേ സൈറ്റിലേക്കാണെങ്കിൽ ഫലം അറിയാൻ കുറച്ചു വൈകിയേക്കും. അതുകൊണ്ടുതന്നെ എസ്എസ്എൽസി ഫലം അറിയാൻ വിദ്യാഭ്യാസ വകുപ്പ് ഒന്നിലധികം വെബ്സൈറ്റ് തന്നിട്ടുണ്ട്. അതേ... നിങ്ങൾക്ക് ഈ കാണുന്ന ഏഴ് വെബ്സൈറ്റിൽ ഈതിൽ നിന്നെങ്കിലും ഫലം അറിയാം കഴിയും. ആ സൈറ്റുകൾ ചുവടെ ചേർക്കുന്നു....
1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
Also Read: വർഷങ്ങൾക്ക് ശേഷം നവപഞ്ചമ യോഗം; ഈ രാശിക്കാർക്ക് നൽകും വൻ ധനലാഭം!
ഇത് കൂടതെ ടെക്നിക്കൽ എസ്എസ്എൽസി ഫലം അറിയാൻ ഈ വെബ്‌സൈറ്റിലേക്ക് പോകുക...
SSLC (HI)- http://sslchiexam.kerala.gov.in
THSLC (HI)- http:/thslchiexam.kerala.gov.in
THSLC - http://thslcexam.kerala.gov.in
AHSLC - http://ahslcexam.kerala.gov.in
ഇനി നമുക്ക് എസ്എസ്എൽസി ഫലം വെറും 3 ക്ലിക്കിൽ എങ്ങനെ അറിയാം എന്ന നോക്കാം...
1. ഫലം അറിയാൻ ആദ്യം നിങ്ങൾ മുകളിൽ നൽകിയിരിക്കുന്നതിലെ ഏതെങ്കിലും സൈറ്റിൽ കയറുക. ഇതിൽ ആദ്യത്തെ സൈറ്റുകളിൽ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റിൽ കയറുക. കാരണം ആദ്യത്തെ ലിങ്കുകളിൽ കൂടുതൽ പേർ കയറാനുള്ള സാധ്യത കൂടുതലാണ്.
2. അടുത്തതായി നിങ്ങൾ ചെയ്യേണ്ടത് എസ്എസ്എൽസി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക ഒപ്പം ജനനത്തീയതിയും.
3. ഇത് രണ്ടും രേഖപ്പെടുത്തിയ ശേഷം submit ചെയ്യുക. ശേഷം നിങ്ങളുടെ ഫലം അറിയാൻ കഴിയും.
ഇത് കൂടാതെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം ഫലം നോക്കുന്നതിന് മുൻപ് സേർച്ച് എഞ്ചിന് ആപ്ലിക്കേഷന്റെ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ ഫലം വേഗത്തിൽ അറിയാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy