Kerala Govt Employees Salary: ശമ്പളം മുടങ്ങി, ഇനി ക്ഷാമബത്ത കുടിശ്ശിക മുടങ്ങുമോ..?

Kerala Government Salary Issue: നിലവിലെ കണക്ക് പ്രകാരം ഏകദേശം 13000 കോടിക്ക് മുകളിലാണ് ക്ഷാമബത്ത കുടിശ്ശികയായി കൊടുക്കാനുള്ളത്. ഇതിലൊരു ​ഗഡു ഏപ്രിലിലെ ശമ്പളത്തിനൊപ്പം ലഭിക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം

Written by - Zee Malayalam News Desk | Last Updated : Mar 6, 2024, 10:48 AM IST
  • ഏകദേശം 13000 കോടിക്ക് മുകളിലാണ് ക്ഷാമബത്ത കുടിശ്ശികയായി കൊടുക്കാനുള്ളത്
  • കുറഞ്ഞത് 1500 രൂപ മുതലെങ്കിലും ഒരു ജീവനക്കാരന് ഡിഎ കുടശ്ശികയായി ലഭിക്കണം
  • ഏപ്രിലിൽ ലഭിക്കുന്ന ഡിഎ കുടശ്ശികയ്ക്ക് എന്തെങ്കിലും മാറ്റം വരുമോ എന്ന് ഇതുവരെയും ധന വകുപ്പോ സംസ്ഥാന സർക്കാരോ പറഞ്ഞിട്ടില്ല
Kerala Govt Employees Salary: ശമ്പളം മുടങ്ങി, ഇനി ക്ഷാമബത്ത കുടിശ്ശിക മുടങ്ങുമോ..?

തിരുവനന്തപുരം: സംസ്ഥാന സർക്കാ‍ർ ജീവനക്കാർക്ക് ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങിയത് വലിയ ചർച്ചയായിരിക്കുകയാണ്. 1-ന് ഏത്തേണ്ടിയിരുന്നു ശമ്പളം 2,3 ദിവസം കഴിഞ്ഞാണ് എത്തിയത്. എന്ന് മാത്രമല്ല ഇത് പിൻവലിക്കാനും ചില നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാ‍ർ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഏപ്രിലിൽ ലഭിക്കേണ്ട ക്ഷാമബത്ത കുടിശ്ശികയുടെ ആദ്യ ​ഗഡു സംബന്ധിച്ചും ആശങ്ക ഉയരുന്നുണ്ട്. ശമ്പളം വരെ മുടങ്ങുന്ന ഘട്ടം വന്നതിനാൽ ഇനി ക്ഷാമബത്ത കുടിശ്ശിക ലഭിക്കുമോ എന്ന് പല സർക്കാർ ജീവനക്കാർക്കും ആശങ്കയുണ്ട്. 

നിലവിലെ കണക്ക് പ്രകാരം ഏകദേശം 13000 കോടിക്ക് മുകളിലാണ് ക്ഷാമബത്ത കുടിശ്ശികയായി കൊടുക്കാനുള്ളത്. ഇതിലൊരു ​ഗഡു ഏപ്രിലിലെ ശമ്പളത്തിനൊപ്പം ലഭിക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. കുറഞ്ഞത് 1500 രൂപ മുതലെങ്കിലും ഒരു ജീവനക്കാരന് ഡിഎ കുടശ്ശികയായി ലഭിക്കണം. ഇതിൽ പ്രതീക്ഷ വെച്ചിരിക്കുകയാണ് ജീവനക്കാ‍ർ.

ഡിഎ എപ്പോൾ

ഏപ്രിലിൽ ലഭിക്കുന്ന ഡിഎ കുടശ്ശികയ്ക്ക് എന്തെങ്കിലും മാറ്റം വരുമോ എന്ന് ഇതുവരെയും ധന വകുപ്പോ സംസ്ഥാന സർക്കാരോ പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ഡിഎ കുടിശ്ശിക ലഭിക്കും എന്ന് തന്നെ വിശ്വസിക്കാം.  സർക്കാർ ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്നത് ഏഴ് ശതമാനം ഡിഎയാണ്. 25 ശതമാനമാണ് യഥാ‍ർഥത്തിൽ ലഭിക്കേണ്ടുന്ന ഡിഎ . ഇതിൽ 18 ശതമാനത്തോളം ഡിഎ ജീവനക്കാർക്ക് കുടിശ്ശികയായി നൽകാനുണ്ട്. അതിൽ രണ്ട് ശതമാനമാണ് ഏപ്രിലിൽ നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതിൽ ബാക്കി വരിക 16 ശതമാനമാണ്. ഇത് എപ്പോൾ കൊടുക്കും എന്നതിൽ ആർക്കും ഒരു വിവരവും നിലവിൽ ഇല്ല. കേന്ദ്രത്തിന് ആനുപാതികമായുള്ള ക്ഷാമബത്ത സംസ്ഥാന സ‍ർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. 

ശമ്പളം ലഭിക്കാത്തവർ

ട്രഷറിയിലെ ശമ്പള അക്കൗണ്ടിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ തീരുമാനിച്ചവർക്കാണ് തത്കാലം തുക പിൻവലിക്കാൻ സാധിക്കാത്തത്.  ട്രഷറി അക്കൗണ്ടിൽ നിന്ന് നേരിട്ട് ശമ്പളം പിൻവലിച്ചവരെ പ്രശ്നം ബാധിച്ചിട്ടില്ലെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോ‍ർട്ട് ചെയ്യുന്നു.

ട്രഷറിയിൽ ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാനാണ് തുക ഘട്ടംഘട്ടമായി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതെന്നാണ് വിവരം. അടുത്തിടെ നികുതി വിഭജനമായും ഐജിഎസ്ടി സെറ്റിൽമെൻ്റായും കേന്ദ്രം 4122 കോടി രൂപ അനുവദിച്ചിരുന്നു. നിലവിൽ ശമ്പളം അടക്കമുള്ള നിത്യച്ചെലവുകൾക്കായി പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 

പ്രതിമാസ ശമ്പളവും പെൻഷനും യഥാക്രമം 5000 കോടി രൂപയ്ക്ക് മുകളിലാണ്. അതേസമയം പകുതി ജീവനക്കാർക്ക് പോലും ശമ്പളം ലഭിച്ചില്ലെന്ന് സോഴ്സുകളെ ഉദ്ധരിച്ച് മനോരമ ഒാൺലൈൻ റിപ്പോ‍ർട്ട് ചെയ്യുന്നു. സെക്രട്ടറിയേറ്റ് ജീവനക്കാ‍ർക്ക് മാത്രമാണ് ഇപ്പോൾ ശമ്പളം പൂ‍ർണമായും ലഭിച്ചത്, പോലീസുകാർ, ആരോ​ഗ്യ പ്രവർത്തകർ, പോലീസുകാർ എന്നിവർക്ക് ശമ്പളം ലഭിച്ചില്ലെന്നാണ് റിപ്പോ‍ർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News