തിരുവനന്തപുരം: പൊതുജനങ്ങൾക്കും ഇനി കെ.എസ്.ആർ.ടി.സിയിൽ(KSRTC) നിന്നും ഇന്ധനം നിറക്കാം. 67 പെട്രോൾ പമ്പുകളാണ് ഇതിനായി സ്ഥാപിക്കുന്നത്. ഇന്ത്യൻ ഒായിൽ കോർപ്പറേഷനുമായി കെ.എസ്.ആർ.ടി.സി ഇതിനായി ധാരണാപത്രം ഒപ്പിട്ടു. കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുകയാണ് ഉദ്ദേശം.
എല്ലാ ഡിപ്പോകളും വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളിലുമായിരിക്കും പമ്പുകൾ പ്രവർത്തിക്കുന്നത്. നിലവിൽ കെഎസ്ആർടിസി ബസുകൾക്ക് മാത്രമാണ് കൺസ്യൂമർ പമ്പിൽ നിന്നും ഡീസൽ നൽകുന്നത്. ഇവയോട് പെട്രോൾ യൂണിറ്റും ചേർത്ത് ഓരോ ഡിപ്പോയുടേയും മുൻവശത്ത് ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിംഗ് സംവിധാനമുള്ള റീട്ടെൽ ഔട്ട്ലൈറ്റുകളായിരിക്കും ഉണ്ടാവുക. ഇവിടെ നിന്നും പൊതുജനങ്ങൾക്ക് പകൽ സമയവും, കെഎസ്ആർടിസിക്ക് കൺസ്യൂമർ(Consumer) പമ്പിൽ നിന്നും രാത്രിയും ഡീസൽ നിറക്കുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.
Also Read: FASTag: ഫെബ്രുവരി 15മുതല്‍ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം
കെ.എസ്.ആർ.ടി.സിയുടെz ഡിപ്പോകളിൽ പ്രവർത്തിക്കുന്ന 72 ഡീസൽ പമ്പുകളിൽ 66 എണ്ണവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റ ആദ്യഘട്ടമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്ഥാപിച്ചിട്ടുള്ള 66 ഡീസൽ പമ്പുകൾക്ക് പുറമെ ആലുവയിലെ റീജണൽ വർക്ക്ഷോപ്പും പമ്പയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡും കൂടി ചേർത്താണ് 67 സ്ഥലങ്ങളിൽ പമ്പുകൾ സ്ഥാപിക്കുക. പമ്പയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വനം വകുപ്പിന്റെയും , ദേവസ്വം( ബോർഡിന്റേയും(Dewasom Board) അനുമതിക്കനുസരിച്ചാകും പമ്പ് സ്ഥാപിക്കുക.
Also Read: ഇന്ന് മുതൽ ടോൾ പ്ലാസകളിൽ FASTag നിർബന്ധം
ആദ്യഘട്ടത്തിൽ ചേർത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാർ, കണ്ണൂർ, കോഴിക്കോട്, ചാത്തന്നൂർ, ചാലക്കുടി, ഗുരുവായൂർ, തൃശ്ശൂർ, ആറ്റിങ്ങൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലായിരിക്കും പമ്പുകൾ തുറക്കുക. ഇപ്പോൾ നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ(Petrol) പമ്പുകൾ കൂടി ചേർത്താണ് ആദ്യ ഘട്ടത്തിൽ പദ്ധതി ആരംഭിക്കുക. അതിന് ശേഷമാണ് വിപുലീകരിച്ച പമ്പുകൾ മറ്റു സ്ഥലങ്ങളിൽ തുറക്കുന്നത്. അതിനുള്ള മുഴുവൻ ചിലവും ഐഒസി തന്നെ വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനുകളിലും ഐഒസി യാത്രക്കായി മികച്ച ടോയിലറ്റ് സൗകര്യവും, കഫ്റ്റേരിയ സൗകര്യവും ഒരുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...