തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം. ബസിനുള്ളിൽ ഫോണിൽ അമിത ശബ്ദത്തിൽ സംസാരിക്കുന്നതിനും വീഡിയോയും ഗാനങ്ങളും ലൗഡ് സ്പീക്കറിൽ ഉച്ചത്തിൽ വയ്ക്കുന്നതും നിരോധനം.
സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. മൊബൈൽ ഫോണിനും ഇലക്ട്രിക് ഉപകരണങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ബസുകളിൽ എഴുതി പ്രദർശിപ്പിക്കും.
ചില യാത്രക്കാർ മൊബൈൽ ഫോണിൽ ഉച്ചത്തിലും സഭ്യമല്ലാത്ത രീതിയിലും സംസാരിക്കുന്നതും അമിത ശബ്ദത്തിൽ വീഡിയോ കാണുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ഒരു യാത്രക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസിയുടെ നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...