Thiruvananthapuram : തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ. പൊൻമുടി ഭാഗത്ത് ഉരുൾപൊട്ടൽ (Ponmudi Landslide) ഉണ്ടായി എന്ന് പാലോട് പൊലീസ് അറിയിപ്പ് നൽകി. വാമനപുരം നദി കര കവിഞ്ഞ് തുടങ്ങി. കരയിൽ ഉളളവർ ജാഗ്രത പുലർത്തുണെമന്ന് നിർദേശവും നൽകി.
പൊൻമുടി ഭാഗത്തെ ഉരുൾപൊട്ടല്ലിൽ ആളപായവും മറ്റ് നാശ നഷ്ടങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ALSO READ : Kerala Rain Alert: ഇന്നും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ Red Alert പ്രഖ്യാപിച്ചു
കല്ലാർ ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. പോസ്റ്റുകൾ ഉൾപ്പടെ നിലംപതിച്ച് വൈദ്യുതി ബന്ധം നിലച്ചു.
വിതുര ഫയർഫോഴ്‌സും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രതപാലിക്കേണ്ടതായി നിർദേശം നൽകി.
ALSO READ : Landslide in Attappadi | അതിശക്തമായ മഴ; അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ
സംസ്ഥാനത്ത് ഇന്ന് അതീവ് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് (Rain Alert) മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിന്നു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...