Vizhinjam Police Station Attack Live Update : വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ അഴിഞ്ഞാടി സമരക്കാർ; 40തോളം പോലീസുകാർക്ക് പരിക്ക്; സ്ഥലത്ത് വൻ പോലീസ് സന്നാഹം

Vizhinjam Police Station Attack Latest Update Live വിഴിഞ്ഞം സമര സമിതിയിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതിലും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ അടക്കമുള്ളവർക്ക് എതിരെ  കേസ് രജിസ്റ്റർ ചെയ്തതിനുമെതിരെയാണ് പോലീസ് സ്റ്റേഷൻ ആക്രമണം

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 01:28 AM IST
    Vizhinjam Protesters Police Station Attack 35 പോലീസുകാർക്കാണ് സമരക്കാരുടെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റിരിക്കുന്നത്. രണ്ട് പേരുടെ നില ഗുരുതരം
Live Blog

Vizhinjam Clash Live Update : വിഴഞ്ഞം തുറമുഖം വിരുദ്ധ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ സമരക്കാർ ആക്രമിച്ചു. ആയിരത്തോളം വരുന്ന വലിയ ജനകൂട്ടം വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ കയറി ആക്രമണം നടത്തകുയായിരുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം 35 പോലീസുകാർക്ക് പരിക്കേറ്റു, അതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നുമാണ്. സമരക്കാർ പോലീസ് സ്റ്റേഷൻ മുഴുവനായി അടിച്ച് തകർത്തു. സ്റ്റേഷന്റെ പ്രധാന കവാടം നശിപ്പിച്ചു. കൈയ്യിൽ കരുതിയ തടി കഷ്ണം കൊണ്ട് സ്റ്റേഷനിലേക്ക് ആക്രമണം നടത്തുകയായിരുന്നു.

വിഴിഞ്ഞ പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ തൽസമയം വിവരണം ചുവടെ

28 November, 2022

  • 01:30 AM

    കൊല്ലം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പൊലീസുകാർ വിഴിഞ്ഞത്തേക്ക്

  • 01:30 AM

    സമരക്കാരുമായി സംസാരിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്ന് ഫാ. യൂജിൻ പേരേര

  • 23:45 PM

    വിഴിഞ്ഞം സംഘർഷ കേസിൽ ആദ്യം അറസ്റ്റിലായ സെൽറ്റൺ റിമാൻഡിൽ. മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്. മറ്റ് നാല് പേരും കസ്റ്റഡിയിൽ.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് വിവരം

  • 23:15 PM

    സ്റ്റേഷനിലെ സംഘർഷാവസ്ഥയ്ക്ക് അയവ്. അതേസമയം പ്രതിഷേധക്കാർ ഹാർബറും ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ചു. ഇവിടങ്ങളിൽ സംഘർഷത്തിന് സാധ്യത.

  • 23:15 PM

    എസ്ഐയുടെ കാലിന് ഗുരുതര പരിക്ക്. വിഴിഞ്ഞം ഗ്രേഡ് എസ്ഐ ലിജോ പി മണിയുടെ കാലിന് ഗുരുതര പരിക്ക്. അടിയന്തര ശസ്ത്രക്രിയക്കായി അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി

  • 23:15 PM

    ക്രമസമാധാനത്തിനായി കൂടുതൽ പൊലീസുകാർ വിഴിഞ്ഞത്ത്. അടൂർ, റാന്നി പോലീസ് ക്യാമ്പുകളിൽ നിന്ന് പോലീസുകാരെ വിഴിഞ്ഞത്തേക്ക് എത്തിക്കും. ക്രമസമാധാന ചുമതല ഡിവൈഎസ്പി മാരും എസ്പി മാരും നിർവഹിക്കും. ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിഴിഞ്ഞത്ത് ക്യാമ്പ് ചെയ്യുന്നു

  • 23:15 PM

    സർക്കാരുമായി ചർച്ചക്ക് തയ്യാറെന്ന് ഫാ. യൂജിൻ പെരേര

  • 23:15 PM

    വൈദികരുമായി കളക്ടറും സബ്കളക്ടറും കമ്മീഷണറും ചർച്ച നടത്തി. നിലവിൽ സംഘർഷാവസ്ഥയ്ക്ക് അയവ്. സ്ഥലത്ത് കനത്ത പൊലീസ് സന്നാഹം. സമീപ ജില്ലകളിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ വിഴിഞ്ഞത്ത് നിയോഗിക്കും

  • 23:15 PM

    അറസ്റ്റ് ചെയ്തയാളെയും കസ്റ്റഡിയിലുള്ള അഞ്ചുപേരെയും വിഴിഞ്ഞം സ്റ്റേഷനിൽ നിന്ന് മറ്റൊരു ഇടത്തേക്ക് മാറ്റി

  • 23:15 PM

    സമരക്കാരെ തടയാൻ എത്തിയ സ്ട്രൈക്കർ പാർട്ടിയിലെ പോലീസുകാർക്ക് ഉൾപ്പെടെ പരിക്ക്. പരിക്കേറ്റവരിൽ റാപ്പിഡ് റെസ്പോൺസ് റെസ്ക്യൂ ഫോഴ്സിലെ പോലീസ് ഉദ്യോഗസ്ഥരും. തിരുവനന്തപുരം റൂറൽ, സിറ്റി പരിധിയിൽ നിന്നുള്ള എസ്എച്ച് ഒമാരെ അടക്കം വിഴിഞ്ഞത്തേക്ക് നിയോഗിച്ചു

  • 23:15 PM

    വിഴിഞ്ഞത്തെ പോലീസ് നടപടി ദൗർഭാഗ്യകരമെന്ന് കേരള കത്തോലിക്കാ മൈത്രാൻ സമിതി. ബിഷപ്പുമാരെ ഉൾപ്പെടെ പ്രതികളാക്കി കേസെടുക്കുന്നത് അംഗീകരിക്കാൻ ആകില്ല: കെസിബിസി. കേസുകൾ എത്രയും വേഗം പിൻവലിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

  • 23:15 PM

    സമരക്കാർ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ

  • 23:15 PM

    പരിക്കേറ്റ വിഴിഞ്ഞം സ്റ്റേഷനിലെ SI ലിജോ മണിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ( അനന്തപുരി ആശുപത്രി). പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് പ്രതിഷേധക്കാരെ മാറ്റുന്നു. പലതവണ ഗ്രനേഡ് പ്രയോഗിച്ചു. 

  • 23:00 PM

    വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തു. രണ്ടു പോലീസുകാർക്ക് ഗുരുതര പരിക്ക്. കരമന വിഴിഞ്ഞം പോലീസ് സ്റ്റേഷനുകളിലെ ജീപ്പുകൾ തകർത്തു. 35 ഓളം പോലീസുകാർക്ക് പരിക്കേറ്റു

Trending News