ലോകായുക്ത നിയമഭേദഗതിയിൽ സിപിഎം-സിപിഐ ധാരണയായി; ബിൽ ഇന്ന് നിയമസഭയിൽ

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുന പരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുന:പരിശോധിക്കാം. മുഖ്യമന്ത്രിക്കെതിരായ വിധിയിലെ പരിശോധനാ അധികാരം ഗവർണ്ണർക്ക് നൽകുന്ന നേരത്തെയുള്ള ഓർഡിനൻസിലെ വ്യവസ്ഥ ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 06:07 AM IST
  • മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുന പരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ
  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുന:പരിശോധിക്കാം
  • മുഖ്യമന്ത്രിക്കെതിരായ വിധിയിലെ പരിശോധനാ അധികാരം ഗവർണ്ണർക്ക് നൽകുന്ന നേരത്തെയുള്ള ഓർഡിനൻസിലെ വ്യവസ്ഥ ബില്ലിൽ ഒഴിവാക്കി
ലോകായുക്ത നിയമഭേദഗതിയിൽ സിപിഎം-സിപിഐ ധാരണയായി; ബിൽ ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിൽ സിപിഎമ്മും സിപിഐയും തമ്മിൽ ധാരണയായി. മുഖ്യമന്ത്രിക്കെതിരായ ഉത്തരവിൽ പുനപരിശോധന അധികാരം നിയമസഭയ്ക്ക് നൽകുന്നതടക്കമുള്ള നിർദേശങ്ങളാണ് ഇപ്പോൾ പരിഗണനയിലുള്ളത്. ബിൽ ഇന്ന് നിയമ സഭയിൽ അവതരിപ്പിക്കും. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ സഭയിൽ നാളെയാവും  അവതരിപ്പിക്കുക.

Also Read: സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറയ്ക്കാൻ ബില്ല് നിയമസഭയിൽ; എതിർക്കാൻ പ്രതിപക്ഷം

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുന പരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുന:പരിശോധിക്കാം. മുഖ്യമന്ത്രിക്കെതിരായ വിധിയിലെ പരിശോധനാ അധികാരം ഗവർണ്ണർക്ക് നൽകുന്ന നേരത്തെയുള്ള ഓർഡിനൻസിലെ വ്യവസ്ഥ ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്.  വലിയ തർക്കങ്ങൾക്കൊടുവിലാണ് സിപിഎമ്മും സിപിഐയും ലോകായുക്ത നിയമത്തിലെ ഭേദഗതിയിൽ ധാരണയിലെത്തിയത് എന്നത് ശ്രദ്ധേയമാണ്. ലോകായുക്ത വിധി പരിശോധനക്ക് സ്വതന്ത്ര സമിതിയെന്ന മുൻ ബദലിൽ നിന്നും സിപിഐ പിന്മാറി. അത് നിയമക്കുരുക്കുണ്ടാക്കുമന്ന നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് മാറ്റം. മുഖ്യമന്ത്രിക്കെതിരായ വിധിയിൽ പുന:പരിശോധന അധികാരം നിയമസഭക്ക് നൽകാനാണ് നിലവിലെ ധാരണ.  മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിയും എംഎൽമാർക്കെതിരായ വിധി സ്പീക്കറും പരിശോധിക്കും. അതായത് ജുഡീഷ്യൽ സ്വഭാവമുള്ള ലോകായുക്ത വിധി സർക്കാർ തന്നെ പരിശോധിച്ച് തള്ളും. ലോകായുക്തയെ തൊടരുതെന്ന് ആവശ്യപ്പെട്ട് സിപിഎമ്മുമായി പോരടിച്ച സിപിഐയും നിയമത്തിൽ വെള്ളം ചേർക്കാൻ ഒടുവിൽ സമ്മതിക്കുകയായിരുന്നു. നിലവിലെ നിയമത്തിൽ അപ്പീൽ അവസരമില്ലെന്ന വാദമാണ് സിപിഐയുടെ ന്യായീകരണം. ഇന്ന് ഗവർണ്ണർ ഒപ്പിടാത്തതുമൂലം അസാധുവായ ഓർഡിനൻസിലെ വ്യവസ്ഥകളോടുള്ള ബില്ലാണ് അവതരിപ്പിക്കുന്നത്. 

Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

മുഖ്യമന്ത്രിക്കെതിരായ വിധി പരിശോധന അധികാരം ഗവർണ്ണർക്കെന്ന ഓർഡിനൻസിലെ വ്യവസ്ഥയും പുതിയ ഭേദഗതിയിൽ ഇല്ല.  ബിൽ ഇന്നുതന്നെ സബ്ജക്ട് കമ്മിറ്റിക്ക് വിടും. കമ്മിറ്റിയിലോ പിന്നീട് വകുപ്പ് തിരിച്ചുള്ള ചർച്ച നടക്കുമ്പോഴോ സിപിഐ ഭേദഗതി കൊണ്ടുവരും. ഇത് സർക്കാർ ഔദ്യോഗിക ഭേദഗതിയാക്കും. എങ്കിലും ബിൽ സഭ പാസ്സാക്കിയാലും ഗവർണ്ണർ ഒപ്പിടുമോ എന്ന കാര്യത്തിൽ ശരിക്കും ആകാംക്ഷയുണ്ട്. ഒരിക്കൽ ഒപ്പിട്ട ഓർഡിനൻസിലാണ് മാറ്റം എന്നത് മാത്രമല്ല പ്രശ്നം. സർക്കാരുമായി ഏറ്റുമുട്ടുന്ന ഗവർണ്ണർ ഈ ബില്ലിൽ വിട്ടുവീഴ്ചക്ക് തയ്യാറാകാനുള്ള സാധ്യതയും കുറവാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News