Kerala Assembly: നിയമസഭാ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു,സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ തങ്ങൾക്ക് മറുപടി പറയേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ്

തൃത്താല നിയസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് എം.ബി.രാജേഷ്

Written by - Zee Malayalam News Desk | Last Updated : May 25, 2021, 10:51 AM IST
  • 15ാം കേരള നിയമസഭയിലെ 23ാമത് സ്പീക്കറാണ് രാജേഷ്.
  • നിയമസഭയിലേക്കുള്ള കന്നി അംഗത്വത്തിൽ തന്നെ സ്പീക്കറായി
  • തൃത്താല നിയസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ്
  • സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിൻറെ പരാമർശം തങ്ങളെ ഏറെ വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
Kerala Assembly: നിയമസഭാ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു,സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ തങ്ങൾക്ക് മറുപടി പറയേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി ( Assembly Speaker)എം.ബി രാജേഷിനെ തിരഞ്ഞെടുത്തു. 96 വോട്ടുകളാണ് എതിർ സ്ഥാനാർഥി പി.സി വിഷ്ണുനാഥനെതിരെ 96  വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 15ാം കേരള നിയമസഭയിലെ 23ാമത് സ്പീക്കറാണ് രാജേഷ്. നിയമസഭയിലേക്കുള്ള കന്നി അംഗത്വത്തിൽ തന്നെ സ്പീക്കറായി എന്ന പ്രത്യേകതയും രാജേഷിനുണ്ട്.

തൃത്താല നിയസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് എം.ബി.രാജേഷ് (Mb Rajesh).പതിനാലും പതിനഞ്ചും ലോകസഭകളിൽ രണ്ട് തവണ തുടർച്ചയായി പാലക്കാട് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. രാജേഷ് സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്. ഏറ്റവും മികച്ച പാർലമെൻറേറിയനുള്ള പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

ALSO READ: നിയമസഭയിൽ സ്പീക്കർ തിരഞ്ഞെടുപ്പ് ആരംഭിച്ചു: എം.ബി രാജേഷും,പി.സി വിഷ്ണുനാഥും സ്ഥാനാർഥികൾ

പാലക്കാട്ജില്ലയിലെ ഷൊർണൂർ ചളവറയിൽ റിട്ട. ഹവിൽദാർ ബാലകൃഷ്ണൻനായരുടെയും എം കെ രമണിയുടെയും മകനായി പഞ്ചാബിലെ ജലന്തറിൽ ജനിച്ചു.ചളവറയിലെ ഹൈസ്കൂൾ പഠനമാണ് രാജേഷിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത് .SFI യിലൂടെ നേതാവായി വളർന്നു. ബിരുദാനന്തരബിരുദവും നിയമബിരുദവുമുണ്ട് രാജേഷിന്‌. ഒരു എഴുത്തുകാരൻ കൂടിയായ രാജേഷ് ഡി.വൈ.എഫ്.ഐ.യുടെ മുഖപത്രം "യുവധാര' യുടെ മുഖ്യ പത്രാധിപരായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ : Kerala COVID Update : ആശ്വാസമേകി ഇന്നത്തെ കോവിഡ് കണക്ക്, നാളുകൾക്ക് ശേഷം കേസുകൾ ഇരുപതിനായരത്തിന് താഴെ, ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിലേക്ക് താഴ്ന്നു

അതേസമയം സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിൻറെ പരാമർശം തങ്ങളെ ഏറെ വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അങ്ങിനെയുണ്ടായാൽ തങ്ങൾക്ക് അതിന് മറുപടി പറയേണ്ടി വരുമെന്നും അത് സംഘർഷത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. മുൻ സ്പീക്കർ കെ.രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News