കെ.സുധാകരൻ ചോര കുടിയനെന്ന് മുഹമ്മദ് റിയാസ് ; കൂളിമാട് പാലം തകർന്നതിൽ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി

സംഭവത്തിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടെങ്കിൽ അതും പരിശോധിക്കും

Written by - Zee Malayalam News Desk | Last Updated : May 25, 2022, 05:34 PM IST
  • പാലം തകർന്നതിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടെങ്കിൽ അതും പരിശോധിക്കും
  • പാലാരിവട്ടവും കൂളിമാടും രണ്ടും രണ്ടാണ്. പ്രതിപക്ഷത്തിന് പാലാരിവട്ടത്തിന്റെ ഹാങ്ങ്‌ ഓവറാണ്
  • സ്മാർട്ട് സിറ്റി റോഡുകളുടെ കാര്യത്തിൽ മെയ് 31 ഓടെ തകരാറുകൾ പരിഹരിക്കാനാകും
കെ.സുധാകരൻ ചോര കുടിയനെന്ന് മുഹമ്മദ് റിയാസ് ; കൂളിമാട് പാലം തകർന്നതിൽ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി

തിരുവനന്തപുരം:  കെ പി സി സി പ്രസിഡൻറ് പൊതുമരാമത്തു വകുപ്പിൻറെ ചോര കുടിക്കാൻ ശ്രമിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. വകുപ്പിൻറെ നല്ല പ്രവർത്തനങ്ങളെ പോലും തമസ്കരിക്കാൻ എന്തും പറഞ്ഞ് വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. കെപിസിസി അധ്യക്ഷൻ ഇരിക്കുന്ന കസേരയുടെ മാന്യതയെങ്കിലും കാണിക്കണം. അതേസമയം കുളിമാട് പാലം തകർന്ന സംഭവത്തിൽ അന്വേഷണം ശക്തമായി നടക്കുന്നതായും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടെങ്കിൽ അതും പരിശോധിക്കും. പാലത്തിൻ്റെ നിർമ്മാണത്തിൽ വീഴ്ചവരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.യുഡിഎഫിന്റെ കാലത്തും ഊരാളുങ്കൽ ഒരുപാട് പണികൾ ചെയ്തിട്ടുണ്ട്. സർക്കാരിന് കമ്പനികളോടോ കരാറുകാരോടോ പ്രത്യേക താല്പര്യമില്ല-മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: മതവിദ്വേഷ പ്രസംഗം; പി.സി ജോർജിന് തിരിച്ചടി, കോടതി ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദ്ദേശം  

പാലാരിവട്ടവും കൂളിമാടും രണ്ടും രണ്ടാണ്. പ്രതിപക്ഷത്തിന് പാലാരിവട്ടത്തിന്റെ ഹാങ്ങ്‌ ഓവറാണ്. സർക്കാർ ആർക്കും പ്രത്യേക പരിഗണന നൽകില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്രവർത്തനങ്ങളിൽ നോക്കുന്നത് മെറിറ്റ് മാത്രമാണ്. സ്മാർട്ട് സിറ്റി റോഡുകളുടെ കാര്യത്തിൽ മെയ് 31 ഓടെ തകരാറുകൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

ALSO READ: PC George Hate Speech : മതവിദ്വേഷ പ്രസംഗം: പിസി ജോർജ് പൊലീസ് കസ്റ്റഡിയിൽ

പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാള്‍ വലിയ ദുരന്തമായി മാറുകയാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ പരാമർശം. പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമറ്റ അഴിമതികള്‍ ദിനംപ്രതി പുറത്തു വരുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News