Kerala High Court: അരിക്കൊമ്പനെ മാറ്റുന്നത് എവിടേക്ക്? സർക്കാരിന് തീരുമാനിക്കാം, ഒരാഴ്ചയ്ക്കുള്ളിൽ വേണമെന്ന് ഹൈക്കോടതി

അരിക്കൊമ്പൻ വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 12, 2023, 05:51 PM IST
  • കോടതിക്ക് ജനങ്ങളുടെ ഭീതി കാണാതിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
  • ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി പറഞ്ഞു.
  • അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
Kerala High Court: അരിക്കൊമ്പനെ മാറ്റുന്നത് എവിടേക്ക്? സർക്കാരിന് തീരുമാനിക്കാം, ഒരാഴ്ചയ്ക്കുള്ളിൽ വേണമെന്ന് ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പനെ എവിടേക്ക് മാറ്റണം എന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. സർക്കാരിന് തീരുമാനിക്കാം ആനയെ എങ്ങോട്ട് മാറ്റണമെന്നത്. കോടതിക്ക് ജനങ്ങളുടെ ഭീതി കാണാതിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി പറഞ്ഞു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. നെന്മാറ എംഎല്‍എ കെ. ബാബു ചെയര്‍മാനായ ജനകീയ സമിതിയാണ് ഹർജി സമർപ്പിച്ചത്.

ആനയെ എവിടേക്ക് മാറ്റണമെന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പറമ്പിക്കുളം മാത്രമല്ല മറ്റ് സ്ഥലങ്ങളും സർക്കാരിന് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ആനയെ പിടികൂടാൻ എളുപ്പമാണെന്നും എന്നാൽ അതിനെ കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ലെന്നും കോടതി വ്യക്തമാക്കി. ആനയുടെ ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

Also Read: Lokayuktha: ദുരിതാശ്വാസ നിധി കേസ്; ഹർജിക്കാരനെ പരിഹസിച്ച് ലോകായുക്ത, കേസ് പരിഗണിക്കുന്നത് മാറ്റി

 

അവയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുകൊണ്ടാണ് ആനകൾ അക്രമകാരികളാകുന്നത്. അവ ഭക്ഷണത്തിനും വെള്ളത്തിനുമായാണ് നാട്ടിലേക്ക് ഇറങ്ങുന്നത്. നിലവില്‍ അരിക്കൊമ്പനെ 24 മണിക്കൂറും നിരീക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ജനപ്രതിനിധികളെന്നും കോടതി കുറ്റപ്പെടുത്തി. അവധിക്കാലത്തും കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News