കൊല്ലം: ഒരാഴ്ചയായി വീടിനുമുകളിലേക്ക് കല്ലും പണവും എറിയുന്നതായി റിപ്പോർട്ട്. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. സംഭവം കൊല്ലം കടയ്ക്കലിലാണ്. വീട്ടിന്റെ പുറത്തിറങ്ങി നോക്കിയവർ കണ്ടത് ചിതറിക്കിടക്കുന്നതു കല്ലുകളും നാണയങ്ങളും 500 രൂപ നോട്ടുകളുമാണ്. സംഭവത്തിൽ 2 ദിവസമായി കിട്ടിയതോ 8900 രൂപയും.
Also Read: തടിയന്റവിട നസീർ കർണാടക CCB കസ്റ്റഡിയിൽ
കിട്ടിയ തുക കയ്യോടെ പോലീസിനെ ഏൽപ്പിച്ച വീട്ടുകാരുടെ ഭീതി ഇപ്പോഴും മാറിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി കടയ്ക്കൽ ആനപ്പാറ സ്വദേശി രാജേഷിന്റെ വീട്ടിൽ നടക്കുന്ന സംഭവമാണിത്. പരാതിയെ തുടർന്ന് പോലീസെത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്നു കണ്ടെത്താനായിട്ടില്ല. ഇതിനിടയിൽ സംഭവം അറിഞ്ഞെത്തിയ ജനപ്രതിനിധികളും നാട്ടുകാരും നിൽക്കുമ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റിൽ കല്ലുകൾ വന്നു വീണിരുന്നു. പക്ഷേ ആരെയും കാണാൻ കഴിഞ്ഞില്ല.
Also Read: ശനിയുടെ പ്രിയ രാശിക്കാരാണിവർ, ലഭിക്കും വൻ സമ്പൽസമൃദ്ധി!
വീട്ടുടമയായ രാജേഷ് മൂന്നുമാസം മുൻപാണ് വിദേശത്ത് ജോലി തേടി പോയത്. തുടർന്ന് ഭാര്യ പ്രസീദയും മക്കളുമാണ് വീട്ടിൽ താമസം. പ്രസീദയുടെ അച്ഛനും അമ്മയും ഇവർക്കൊപ്പമുണ്ട്. വീട്ടുകാർ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കല്ലേറും നാണയമേറും തുടരുകയാണെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.
ആലുവയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശി പിടിയിൽ; കുട്ടിയെ കണ്ടെത്തിയിട്ടില്ല
അതിഥി തോഴിലാളിയുടെ ആറു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആസാം സ്വദേശി അറസ്റ്റിൽ. എന്നാൽ കുട്ടിയെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമായി നടത്തുകയാണ്. ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക്ക് ആലത്തെ പോലീസ് പിടികൂടിയത്. പിടികൂടിയപ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു അതുകൊണ്ടു തന്നെ പോലീസിന്റെ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചിട്ടില്ല.
Also Read: Viral News: പിതാവിന്റെ സഹോദരനെ പ്രണയിച്ച് വിവാഹം കഴിച്ച് പെൺകുട്ടി..! എതിർപ്പുമായി നാട്ടുകാരും
ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ അതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസക്കാരനായെത്തിയ ആസാം സ്വദേശിയായ അസഫാക്ക് ആലം തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സാമ്പത്തവം നടന്നത് ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു.
Also Read: ഈ രാശിക്കാർ സ്വർണ്ണം ധരിച്ചോളൂ.. ഭാഗ്യം ഒഴുകിയെത്തും!
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അണ്ഡത്തിയ അന്വേഷണത്തിൽ പ്രതിക്കൊപ്പം കുട്ടി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്ന് ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസിൽ കയറി പോകുന്നതാണ് ദൃശ്യത്തിലുള്ളത്. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ ചാന്ദ്നി. കുട്ടി നന്നായി മലയാളം സംസാരിക്കും. ധാരാളം അതിഥി തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ. പ്രതി മറ്റാര്‍ക്കെങ്കിലും കുട്ടിയെ കൈമാറിയോയെന്നതുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...