തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ചയോടെ കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് (Rain) സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 50 കിലോമീറ്റർ വേഗതയിൽ കാറ്റും 3.8 മീറ്റർ വരെ ഉയർന്ന തിരമാലയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് ഇന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
ALSO READ: Trolling Ban: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ
ഞായറാഴ്ച അഞ്ച് ജില്ലകളിലും തിങ്കളാഴ്ച ഒൻപത് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കാലവർഷം (Monsoon) എത്തുന്നതിന് മുൻപേ തന്നെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ പെയ്തിരുന്നു. ഇതാകാം അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമായതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റും (Cyclone Yaas) രൂപപ്പെട്ടത് മൺസൂൺ നേരത്തെയെത്താൻ കാരണമായി. വർഷങ്ങൾക്ക് ശേഷമാണ് ഇടവപ്പാതിക്ക് തന്നെ മഴയെത്തുന്നത്. വർഷങ്ങളായി വേനൽ കനത്തതും മഴ കുറഞ്ഞതും മൂലം ജൂൺ ആദ്യ ആഴ്ച കഴിഞ്ഞാണ് മഴയെത്താറ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതിനാൽ കേരളത്തിൽ മൺസൂൺ നേരത്തെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...