തൃശ്ശൂർ: കാൽനട യാത്രികർക്ക് സുഗമമായ യാത്ര ഒരുക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. തൃശ്ശൂരിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.റോഡ് സുരക്ഷയ്ക്ക് തടസ്സമാകുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള വസ്തുക്കൾ നീക്കംചെയ്യാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
നടപ്പാതകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, നടപ്പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ, വസ്തുക്കൾ, നിർമ്മാണസാമഗ്രികൾ, ചെടികൾ, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രയ്ക്ക് തടസ്സമാകുന്ന രീതിയിൽ കൂട്ടിയിട്ട കെട്ടിടനിർമാണ സാമഗ്രികൾ എന്നിവയാണ് നീക്കം ചെയ്യുന്നത്. കേരള ഹൈക്കോടതിയുടെ വിധി പ്രകാരമാണ് നടപടി. റോഡുകളിൽ കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനായി നൽകിയിരിക്കുന്ന സൗകര്യങ്ങളിൽ ഏതെങ്കിലും തരത്തിലോ രീതിയിലോ താൽക്കാലികമായോ സ്ഥിരമായോ നടത്തുന്ന കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടികളും സ്വീകരിക്കും.
ALSO READ : കോവിഡ് വാക്സിനെടുക്കാത്തവരുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യും: കടുത്ത നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ
സീബ്രാ വരികളിലൂടെയുള്ള റോഡ് മുറിച്ചു കടക്കലിൽ കാൽനടയാത്രക്കാർക്ക് വഴികൊടുക്കാതെ വേഗതയിൽ വാഹനമോടിച്ചു പോകുന്ന ഡ്രൈവർമാർ, ഫുട്പാത്തിലൂടെ വാഹനമോടിക്കുന്ന ഡ്രൈവർമാർ, നടപ്പാതയിലോ സീബ്രാ ക്രോസിങ്ങുകളിലോ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഉടമകൾ എന്നിവർക്കെതിരെയും വരും ദിവസങ്ങളിൽ കർശന നടപടികൾ സ്വീകരിക്കും.
ALSO READ : Black Fungus ബാധയുടെ മരുന്നുകൾക്ക് നികുതി നിർത്തലാക്കി; കോവിഡ് വാക്‌സിനുകൾക്ക് 5 ശതമാനം ജിഎസ്ടി തുടരും
കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുവാൻ ഡ്രൈവർമാർ പ്രത്യേകമായും ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ ആർ ടി ഒ, ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ എന്നിവർ അറിയിച്ചു.കാൽനടയാത്രക്കാരുടെ സുരക്ഷിതമായ സഞ്ചാരത്തിന് വിഘാതമാകുന്ന ബോർഡുകൾ, വസ്തുക്കൾ, അപകടകരമായി നിലനിൽക്കുന്ന കാനകൾ, മാഞ്ഞുപോയ സീബ്രാ വരകൾ, സ്റ്റോപ്പ് മാർക്കുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഇക്കാര്യം ജില്ലയിലെ ആർടിഒമാരുടെ വാട്സാപ്പിലോ ഇമെയിലിലോ ചിത്രങ്ങൾ, ലൊക്കേഷൻ, സമയം എന്നിവ സഹിതം അയക്കാം. ഇ മെയിൽ-kl08.mvd@kerala.gov.in, rtoe08.mvd@kerala.gov.in
ആർടിഒ വാട്സ്ആപ്പ് നമ്പർ: 8547639008
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.