തിരുവനന്തപുരം: സ്ഥാനാർഥി പട്ടികയിലെ കടുത്ത അതൃപ്തി മൂലം തലമുണ്ഡനം ചെയ്ത മഹിളാ കോൺഗ്രസ്സ് (congress) സംസ്ഥാന അധ്യക്ഷയുടെ നടപടിയിൽ അഭിപ്രായവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. തലമുണ്ഡനം ചെയ്തത് സീറ്റ് കിട്ടാഞ്ഞിട്ടാവില്ലെന്നം. അതിന് പിന്നിൽ മറ്റ് പ്രശ്നങ്ങളുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലതികാ സുഭാഷുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതികാ സുഭാഷ് മഹിളാ കോൺഗ്രസ്സിൻറെ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.
ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസിന് നല്കിയ സാഹചര്യം ബോധ്യപ്പെടുത്തിയതാണ്. പ്രഖ്യാപിച്ച പട്ടിക ഇനി പുനഃപരിശോധിക്കാന്‍ സാധിക്കില്ല. ഒഴിവുള്ള സീറ്റുകളിലൊന്നു ലതികയ്ക്കു കൊടുക്കാനാകുമോയെന്നു തനിക്ക് ഒറ്റയ്ക്കു പറയാനാകില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. നേരത്തെ,സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംലഭിക്കാത്ത കൊണ്ടും പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിലും പ്രതിഷേധിച്ച് ലതികാ സുഭാഷ് (Lathika Subash) പരസ്യമായി തല മുണ്ഡലം ചെയ്തു പ്രതിഷേധിച്ചിരുന്നു.
ALSO READ: Kerala Assembly Election 2021 : ലിസ്റ്റ് വന്നതിന് പിന്നാലെ കോൺഗ്രസ്സിൽ പൊട്ടിത്തെറി, ലതികാ സുഭാഷ് രാജിവെച്ചു, കെ.പി.സി.സി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു
പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന സ്ത്രീകളെ പാർട്ടി തഴഞ്ഞെന്നാണ് ലതികാ സുഭാഷ് പറഞ്ഞത്. ഏറ്റുമാനൂർ സീറ്റ് ആഗ്രഹിച്ച ആളാണ് താനെന്ന്. ഇപ്പോഴുള്ള എം.എൽ.എമാരായ കൊച്ചുനുജൻമാരേക്കാൾ മുൻപ് താൻ പ്രസ്ഥാനത്തിലുണ്ട്. കഴിഞ്ഞ 20 വർഷമായി കോട്ടയത്തെ സ്ഥാനാർഥി പട്ടികയിൽ തൻറെ പേര് വന്ന് പോവാറുണ്ട്. എന്നാൽ തനിക്ക് അർഹിക്കുന്ന പരിഗണന കിട്ടാറില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. പരസ്യമായാണ് അവർ കെ.പി.സി.സി (Kpcc) ആസ്ഥാനത്ത് തല മൊട്ടയടിച്ചത്.
അതേസമയം കെപിസിസി ആസ്ഥാനത്ത് തലമുണ്ഠനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷിൻറെ നടപടിക്കെതിരെ കെ.പി.സി.സിയിൽ തന്നെ ഏതിർപ്പുണ്ട് ലതികയുടെ നടപടി ശരിയായില്ലെന്ന് കാണിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ് രഗത്തെത്തിയത്. രാഷ്ടീയ നിരീക്ഷകർ പറഞ്ഞത് പോലെ സ്ഥാനാർഥി പട്ടിക വരുന്നതോടെ കോൺഗ്രസ്സിൽ പൊട്ടിത്തെറികളും തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...