Idukki : മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullapperiyar Dam) ജലനിരപ്പ് (Waterlevel) ഉയർന്ന് 141 അടിയായി. ഇന്ന് രാവിലെ 5.30 ഓടെയാണ് ജലനിരപ്പ് 141 അടിയായി ഉയർന്നത്. ഇതോട് കൂടിയാണ് തമിഴ്‌നാട് (Tamilnadu) മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടർ തുറന്ന് ജലം ഒഴുകി വിടാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ സ്പിൽവേ ഷട്ടർ (Spillway Shutter) തുറക്കാനുള്ള രണ്ടാമത്തെ ജാഗ്രത നിർദ്ദേശവും നൽകി കഴിഞ്ഞു.
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ അധിക ജലം പെരിയാർ നദിയിലേക്ക് ഒഴുക്കുക. പെരിയാർ നദിയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ദ്രുതഗതിയിൽ ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
ALSO READ: Mullapperiyar Dam: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ തുറന്നേക്കും
ഇടുക്കി അണക്കെട്ടും ഇന്ന് തുറയ്ക്കും. ഇടുക്കി അണക്കെട്ടിന്റെ വൃഷി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിലാണ് ജലനിരപ്പ് ഉയർന്നത്. പ്രദേശത്ത് നിലവിൽ ശക്തമായ മഴ തുടരുകയാണ്. ഇന്ന് രാവിൽ പത്ത് മണിയോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാൻ ജലം ഒഴുക്കി വിടുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടറാണ് തുറക്കുന്നത്.
ALSO READ: Rain Alert : സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; ജാഗ്രത മുന്നറിയിപ്പില്ല, ജാഗ്രത തുടരണം
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് (Heavy Rain) സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ടുള്ളത് (Yellow Alert). മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ALSO READ: Kerala Rain Alert: സംസ്ഥാനത്ത് മഴ കടുക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഇടുക്കിയിലെ മലയോര മേഖലയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ (Heavy Rain) കുമളി ടൗണിലും പ്രദേശങ്ങളിലും കടകളിൽ വെള്ളം കയറി. നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറന്നതിനെ തുടർന്ന് കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...