നെഹ്‌റുട്രോഫി വള്ളംകളി നവംബര്‍ 10ന്; മുഖ്യാതിഥി സച്ചിന്‍ തെണ്ടുല്‍ക്കര്‍

കുട്ടനാട് സുരക്ഷിതമെന്ന് ലോകത്തെ അറിയിക്കാന്‍ സര്‍ക്കാര്‍. പ്രളയക്കെടുതി മൂലം ഉപേക്ഷിച്ച ലോകപ്രശക്തമായ 

Last Updated : Oct 9, 2018, 06:37 PM IST
നെഹ്‌റുട്രോഫി വള്ളംകളി നവംബര്‍ 10ന്; മുഖ്യാതിഥി സച്ചിന്‍ തെണ്ടുല്‍ക്കര്‍

തിരുവനന്തപുരം: കുട്ടനാട് സുരക്ഷിതമെന്ന് ലോകത്തെ അറിയിക്കാന്‍ സര്‍ക്കാര്‍. പ്രളയക്കെടുതി മൂലം ഉപേക്ഷിച്ച ലോകപ്രശക്തമായ 

നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. 

അഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളി പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാന ടൂറിസം മേഖലയെ ഉണര്‍ത്താനാണ് വള്ളംകളി നടത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം നേരിട്ട പ്രളയത്തിന്‍റെ ദുരിതങ്ങള്‍ പൂര്‍ണ്ണമായും മാറാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. എന്നാല്‍ അതോടൊപ്പം കുട്ടനാട് സുരക്ഷിതമാണെന്നാണ് ഈ വള്ളം കളിയിലൂടെ ലോകത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശമെന്നും മന്ത്രി പറഞ്ഞു. 

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പ്രധാനകാരണമായി വള്ളംകളിയെ കാണാനാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.

 

Trending News