ADM Naveen Babu Death: അന്വേഷണം പേരിന് മാത്രം, കൊലപാതകമാണോ എന്ന് സംശയം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

ADM Naveen Babu Death: നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Nov 27, 2024, 01:10 PM IST
  • നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
  • ഹർജിയിൽ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേൾക്കും
ADM Naveen Babu Death: അന്വേഷണം പേരിന് മാത്രം, കൊലപാതകമാണോ എന്ന് സംശയം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നാണ് നിർദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിലാണ് തീരുമാനം. 

അന്വേഷണ ഉദ്യോ​ഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. ഹർജിയിൽ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേൾക്കും. 

ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് നവീൻ ബാബുവിന്റെ ഭാര്യ ഹർജി സമർപ്പിച്ചത്. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.  പ്രതി രാഷ്ട്രീയ സ്വാധീനമുള്ളയാളാണെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആരോപിച്ചു.

Read Also: വളപട്ടണം കവർച്ച; മോഷ്ടാവ് അടുത്ത ദിവസവും വീട്ടിലെത്തി, കേസിൽ നിർണായക തെളിവുകൾ

അതേസമയം കൊലപതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതിൽ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതിൽ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും കോടതി ചോദിച്ചു. 

ഹർജി തീർപ്പാക്കുന്നത് വരെ അന്തിമ റിപ്പോർട്ട് നൽകുന്നത് തടയണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം കോടതി അനുവദിച്ചില്ല. അന്വേഷണം നടക്കട്ടെയെന്നു കോടതി വ്യക്തമാക്കി. 

വീട്ടുകാർ എത്തുന്നതിന് മുമ്പ് തിടുക്കപ്പെട്ട് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയത് സംശയകരമാണ്. അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീൻ ബാബുവിന്‍റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സി ബി ഐ അന്വേഷണം തന്നെ വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ കണ്ടവർ ആരൊക്കെയെന്നതിൽ വിശദമായ അന്വേഷണം വേണം. കളക്ട്രേറ്റിലേയും റെയിൽവേ സ്റ്റേഷനിലേയും ക്യാർട്ടേഴ്സിലേയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം.

എ ഡി എമ്മിന്‍റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. സി സി ടിവി അടക്കമുളള ശാസ്ത്രീയ തെളിവുകൾ പോലും സമാഹരിക്കുന്നില്ല. യഥാർഥ തെളിവുകൾ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുളള വ്യജ തെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്ന് സംശയിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News